Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightPattambichevron_rightസ​ന്തോ​ഷ്‌ ട്രോ​ഫി...

സ​ന്തോ​ഷ്‌ ട്രോ​ഫി ഫൈ​ന​ൽ; പ​ഞ്ചാ​ബി​നെ മ​ട​ക്കി​യ​ത് മു​ഹ​മ്മ​ദ് റി​യാ​സി​ന്റെ ഇ​ര​ട്ട ഗോ​ൾ

text_fields
bookmark_border
സ​ന്തോ​ഷ്‌ ട്രോ​ഫി ഫൈ​ന​ൽ; പ​ഞ്ചാ​ബി​നെ മ​ട​ക്കി​യ​ത് മു​ഹ​മ്മ​ദ് റി​യാ​സി​ന്റെ ഇ​ര​ട്ട ഗോ​ൾ
cancel
camera_alt

മു​ഹ​മ്മ​ദ് റി​യാ​സ്

Listen to this Article

പ​ട്ടാ​മ്പി: സ​ന്തോ​ഷ്‌ ട്രോ​ഫി ഫൈ​ന​ലി​ലേ​ക്ക് കേ​ര​ള​ത്തെ എ​ത്തി​ക്കു​ന്ന​തി​ൽ നി​ർ​ണാ​യ​ക പ​ങ്കു​വ​ഹി​ച്ച​ത് വി​ള​യൂ​രി​ന്റെ പി.​ടി. മു​ഹ​മ്മ​ദ്‌ റി​യാ​സ്. വ്യാ​ഴാ​ഴ്ച ന​ട​ന്ന സെ​മി ഫൈ​ന​ലി​ൽ പ​ഞ്ചാ​ബി​നെ​തി​രെ കേ​ര​ള​ത്തി​നു​വേ​ണ്ടി മു​ഹ​മ്മ​ദ്‌ റി​യാ​സ് നേ​ടി​യ ര​ണ്ടു ഗോ​ളു​ക​ളാ​ണ് ടീ​മി​ന് ഫൈ​ന​ൽ ബ​ർ​ത്ത് ഉ​റ​പ്പി​ച്ച​ത്. ഇ​ര​ട്ട ഗോ​ളി​ലൂ​ടെ സെ​മി ഫൈ​ന​ലി​ൽ ‘പ്ലെ​യ​ർ ഓ​ഫ് ദി ​മാ​ച്ച്’ പ​ട്ട​വും ഈ ​വി​ള​യൂ​ർ സ്വ​ദേ​ശി സ്വ​ന്ത​മാ​ക്കി.

മ​ത്സ​ര​ത്തി​ലു​ട​നീ​ളം മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വെ​ച്ച റി​യാ​സ് 33ാം മി​നി​റ്റി​ലും 83ാം മി​നി​റ്റി​ലു​മാ​ണ് ല​ക്ഷ്യം ക​ണ്ട​ത്. ഈ ​സീ​സ​ണി​ലെ സ​ന്തോ​ഷ് ട്രോ​ഫി​യി​ലെ റി​യാ​സി​ന്റെ മി​ക​ച്ച പ്ര​ക​ട​ന​മാ​ണ് സെ​മി​യി​ലെ ഇ​ര​ട്ട ഗോ​ൾ.

വി​ള​യൂ​ർ ക​ണ്ടേ​ങ്കാ​വ് ല​ക്കി സ്റ്റാ​ർ ആ​ർ​ട്‌​സ് ആ​ൻ​ഡ് സ്പോ​ർ​ട്സ് ക്ല​ബ് താ​ര​മാ​യി ക​ളി​ക്ക​ള​ത്തി​ൽ സ​ജീ​വ​മാ​യി​രു​ന്നു റി​യാ​സ്. മം​ഗ​ളൂ​രു നേ​യ​പ്പോ​യ സ​ർ​വ​ക​ലാ​ശാ​ല​യി​ലെ ബി​രു​ദാ​ന​ന്ത​ര​ബി​രു​ദ വി​ദ്യാ​ർ​ഥി​യാ​യി​രി​ക്കെ 2021ലാ​ണ് ആ​ദ്യ​മാ​യി സ​ന്തോ​ഷ് ട്രോ​ഫി​യി ടീ​മി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്. അ​ന്ന് ക​ർ​ണാ​ട​ക​ക്കു​വേ​ണ്ടി​യാ​ണ് ക​ളി​ച്ച​ത്.

2024ൽ ​കേ​ര​ള സൂ​പ്പ​ർ ലീ​ഗ് മ​ത്സ​ര​ത്തി​ൽ കാ​ലി​ക്ക​റ്റ് എ​ഫ്സ‌ി​ക്കു​വേ​ണ്ടി ന​ട​ത്തി​യ മി​ക​ച്ച പ്ര​ക​ട​ന​മാ​ണ് സ​ന്തോ​ഷ് ട്രോ​ഫി കേ​ര​ള ടീ​മി​ലേ​ക്ക് വ​ഴി തു​റ​ന്ന​ത്. ക​ഴി​ഞ്ഞ​വ​ർ​ഷം ഒ​രു ഗോ​ൾ നേ​ടു​ക​യും നാ​ല് ഗോ​ളു​ക​ൾ​ക്ക് വ​ഴി തു​റ​ക്കു​ക​യും ചെ​യ്ത് മു​ഹ​മ്മ​ദ് റി​യാ​സ് ശ്ര​ദ്ധേ​യ​നാ​യി​രു​ന്നു. ആ​ശാ​വ​ർ​ക്ക​ർ ക​ണ്ടേ​ങ്കാ​വ് പാ​റ​ക്കാ​ട്ട​തൊ​ടി ഹ​സീ​ന​യു​ടെ മ​ക​നാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Santosh TrophyPalakkadLatest News
News Summary - santosh trophy final
Next Story