വീണ്ടും വൃക്ക മാറ്റിവെക്കണം; കനിവ് കാത്ത് നിയാസ്
text_fieldsനിയാസ്
പട്ടാമ്പി: ഇരു വൃക്കകളും തകരാറിലായ യുവാവ് വൃക്കമാറ്റിവെക്കൽ ശസ്ത്രക്രിയക്ക് സഹായം തേടുന്നു. വല്ലപ്പുഴ പഞ്ചായത്ത് ആറാം വാർഡിൽ ചുങ്കപ്പുലാവിന് സമീപം മനമുള്ളി ഹംസയുടെ മകൻ നിയാസ് (30) ആണ് സഹായം തേടുന്നത്. ഓട്ടോ ഡ്രൈവറായ യുവാവിന് ഏഴ് വർഷം മുമ്പ് വൃക്കമാറ്റൽ ശസ്ത്രക്രിയ നടത്തിയിരുന്നു. മാതാവിന്റെ വൃക്കയാണ് അന്ന് മാറ്റിവെച്ചത്. എന്നാൽ, രണ്ടാം തരംഗ കോവിഡ് ബാധയിൽ മാറ്റിവെച്ച വൃക്ക തകരാറിലായതിനെ തുടർന്ന് ആഴ്ചയിൽ മൂന്നുതവണ ഡയാലിസിസ് ചെയ്താണ് ജീവൻ നിലനിർത്തുന്നത്.
ശസ്ത്രക്രിയക്ക് പണം സമാഹരിക്കാൻ വല്ലപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ.കെ. അബ്ദുല്ലത്തീഫ് ചെയർമാനും ഒ. ഇബ്രാഹിം കൺവീനറും അഡ്വ. എ.എ. ജമാൽ ട്രഷററുമായി ജനകീയ കമ്മിറ്റി രൂപവത്കരിച്ചു. ഭാര്യ ജസീലയുടെ പേരിൽ ഫെഡറൽ ബാങ്ക് വല്ലപ്പുഴ ശാഖയിൽ അക്കൗണ്ട് തുടങ്ങി. അക്കൗണ്ട് നമ്പർ: 18870100077748. ഐ.എഫ്.സി കോഡ്: FDRL0001887. ഗൂഗിൾ പേ നമ്പർ: 8714792835.

