മണ്ണിൽ പൊന്നുവിളയിച്ച് മാന്ത്രികൻ രവി
text_fieldsകൂറ്റനാട്: കൗതുകത്തോടെ സദസ്സിലിരിക്കുന്ന കാണികൾ, ഒാരോ വിദ്യകൾ പൂർത്തിയാവുേമ്പാഴും നിലക്കാത്ത കരഘോഷം. അതുകേൾക്കുേമ്പാൾ ആവേശത്തോടെ അടുത്ത വിദ്യയിലേക്ക്. വെള്ളിവെളിച്ചം മിന്നിമറയുേമ്പാൾ മജീഷ്യൻ സദസ്സിെൻറ കൗതുകം വാനോളമുയർത്തുകയാവും. ഷൊർണൂര്‍ രവിയും ഇങ്ങനെയൊക്കെയായിരുന്നു അൽപകാലം മുമ്പുവരെ. കോവിഡ് മജീഷ്യെൻറ സ്റ്റേജിന് തിരശ്ശീലയിട്ടേതാടെ ഏറെ കാലമായി ചെന്നൈയില്‍ മാന്ത്രിക വിദ്യകളും വിവിധ കലാപരിപാടികളുമായി കഴിയുകയായിരുന്ന രവിയുടെ ജീവിതവും പ്രതിസന്ധിയിലായി. നേരത്തേ ഉണ്ടായിരുന്ന പരിപാടികളൊക്കെ നിര്‍ത്തിവെച്ചതോടെ സാമ്പത്തിക പ്രതിസന്ധിയടക്കം വെല്ലുവിളികളുയർന്നു.
അങ്ങനങ്ങ് തോറ്റുകൊടുക്കാനുള്ളതല്ല ജീവിതമെന്ന് കരുതിയാൽ തീരാവുന്നതേയുള്ളൂ നിരാശയെന്ന് 57കാരനായ രവി പറയും. അത് സ്വന്തം ജീവിതത്തിൽ കാണിച്ചും തരും. രവിയുടെ കൃഷിയിടത്തിലെത്തിയാൽ അത് ബോധ്യമാവും. ലോക്ഡൗൺ കാലത്ത് അത്യാവശ്യം വീട്ടിലേക്ക് വേണ്ടുന്ന പച്ചക്കറികൾ കൃഷി ചെയ്തെടുക്കുകയായിരുന്നു ലക്ഷ്യം. ഇപ്പോള്‍ അത് വിജയിച്ചതോടെ കൃഷി വ്യാപിപ്പിക്കാനുള്ള നീക്കത്തിലാണ്. സഹോദരന് വത്സന് നേരത്തേ കൃഷിയുമായി സജീവമാണ്. വെണ്ട, കുമ്പളം, മത്ത, വഴുതന, തക്കാളി തുടങ്ങിയവയെല്ലാം രവിയുടെ കൃഷിയിടത്തിൽ മത്സരിച്ച് വളരുന്നു. ഭാര്യ സഹോദരിയുടെ മകന് വിനു മത്സ്യം, പ്രാവ് തുടങ്ങിയവയുടെ കൃഷിയുമായി കൂടെയുണ്ട്.