Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightPattambichevron_rightകോവിഡ് വാക്സിൻ...

കോവിഡ് വാക്സിൻ പരീക്ഷണത്തി​െൻറ ഭാഗമാകാൻ പട്ടാമ്പി സ്വദേശിയും

text_fields
bookmark_border
കോവിഡ് വാക്സിൻ പരീക്ഷണത്തി​െൻറ ഭാഗമാകാൻ പട്ടാമ്പി സ്വദേശിയും
cancel
camera_alt

അൻസാർ മുഹമ്മദ് അലി

പട്ടാമ്പി: കോവിഡ് പ്രതിരോധ വാക്സിൻ വികസിപ്പിക്കുമ്പോൾ അതിൽ അഭിമാനത്തോടെ പങ്കാളിയാകാനൊരുങ്ങുകയാണ് പട്ടാമ്പിയും. മൂന്ന്​ ഘട്ടങ്ങളിലായുള്ള വാക്​സിൻ പരീക്ഷണത്തിന് പട്ടാമ്പി സ്വദേശി അൻസാർ മുഹമ്മദ് അലിയും വിധേയനാകു​ം.

പട്ടാമ്പി ലിബർട്ടി സ്ട്രീറ്റിലെ അള്ളന്നൂർ അലിയുടെയും ഖദീജയുടെയും മകനായ അൻസാർ മുഹമ്മദ് അലി, യു.എ.ഇയിൽ വി.പി.എസ് ഹെൽത്ത് കെയർ ഒക്യുമെഡ് ക്ലിനിക്കിൽ കോർപറേറ്റ് മെഡിക്കൽ അസിസ്​റ്റൻറാണ്​.

വാക്സിൻ പരീക്ഷണത്തിന്​ സന്നദ്ധതയുള്ളവരെ കണ്ടെത്താനുള്ള സർക്കാറി​​െൻറ അന്വേഷണത്തോട്​ ഓൺലൈൻ രജിസ്ട്രേഷനിലൂടെയാണ് ഇദ്ദേഹം പ്രതികരിച്ചത്. മൂന്ന്​ ഘട്ടങ്ങളായുള്ള പരീക്ഷണത്തി​െൻറ ആദ്യ രണ്ട്​ ഘട്ടങ്ങൾ ചൈനയിൽ പൂർത്തീകരിച്ചിരുന്നു.

അബൂദബി എക്സിബിഷൻ സെൻററിൽ നടക്കുന്ന മൂന്നാം ഘട്ട പരീക്ഷണത്തിലാണ് അൻസാർ പങ്കാളിയാകുന്നത്. 55 വയസ്സിന്​ താഴെയുള്ള ആസ്ത്​മയോ പ്രമേഹമോ അലർജിയോ ഇല്ലാത്തവരെയാണ് പരീക്ഷണത്തിന് വിധേയരാക്കുന്നത്.

ആദ്യ ഡോസ് കുത്തിവെപ്പ് കഴിഞ്ഞു. ഇനി 21 ദിവസം പൂർത്തിയാക​ുമ്പോഴാണ് രണ്ടാം ഡോസ് കുത്തിവെക്കുക. ഇതിനായുള്ള കാത്തിരിപ്പിലാണ് അൻസാർ. പൂർണ പിന്തുണയുമായി ഭാര്യ ഫഹീദയുമുണ്ട്. മകൻ: അഫ്ഹാൻ. തസ്നി സജിദ്, റുബൈ സുൾഫീക്കർ എന്നിവരാണ്​ സഹോദരികൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pattambi nativecovid vaccinevaccine experiment
Next Story