Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightPattambichevron_rightപ​ട്ടാ​മ്പി ബ​സ്...

പ​ട്ടാ​മ്പി ബ​സ് സ്റ്റാ​ൻ​ഡ്; അ​ഴു​ക്കു​ചാ​ൽ നി​ർ​മാ​ണം ഇ​ഴ​യു​ന്നു ദു​രി​തം​പേ​റി വ്യാ​പാ​രി​ക​ൾ

text_fields
bookmark_border
പ​ട്ടാ​മ്പി ബ​സ് സ്റ്റാ​ൻ​ഡ്; അ​ഴു​ക്കു​ചാ​ൽ  നി​ർ​മാ​ണം ഇ​ഴ​യു​ന്നു ദു​രി​തം​പേ​റി വ്യാ​പാ​രി​ക​ൾ
cancel
camera_alt

പ​ട്ടാ​മ്പി​യി​ൽ വ്യാ​പാ​ര​സ്ഥാ​പ​ന​ത്തി​ലേ​ക്ക് വെ​ള്ളം ക​യ​റി​യ നി​ല​യി​ൽ 

പ​ട്ടാ​മ്പി: ഷൊ​ർ​ണൂ​ർ ഐ.​പി.​ടി -നി​ള ഹോ​സ്പി​റ്റ​ൽ റോ​ഡ് ന​വീ​ക​ര​ണ​ത്തി​ന്റെ ഭാ​ഗ​മാ​യ അ​ഴു​ക്കു​ചാ​ൽ നി​ർ​മാ​ണം ഇ​ഴ​യു​ന്ന​ത് മൂ​ലം പ​ട്ടാ​മ്പി ബ​സ് സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്ത് വ്യാ​പാ​രി​ക​ൾ ദു​രി​ത​ത്തി​ൽ. ക​ഴി​ഞ്ഞ​ദി​വ​സം ക​ന​ത്ത മ​ഴ​യി​ൽ ബ​സ് സ്റ്റാ​ൻ​ഡി​നു മു​ൻ​വ​ശ​ത്തു​ള്ള വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ വെ​ള്ള​ത്തി​ലാ​യി. വെ​ള്ളം ക​യ​റി സ്ഥാ​പ​ന​ങ്ങ​ളി​ലെ സാ​ധ​ന​സാ​മ​ഗ്രി​ക​ൾ​ക്ക് നാ​ശം സം​ഭ​വി​ച്ച​താ​യി വ്യാ​പാ​രി​ക​ൾ പ​റ​യു​ന്നു.

അ​ഴു​ക്കു​ചാ​ൽ നി​ർ​മാ​ണ സ​മ​യ​ത്ത് മു​ൻ​കാ​ല​ങ്ങ​ളി​ൽ നി​ക്ഷേ​പി​ച്ചി​രു​ന്ന എ​ല്ലാ പൈ​പ്പു​ക​ളും ന​ഗ​ര​സ​ഭ ഹെ​ൽ​ത്ത് വി​ഭാ​ഗ​ത്തി​ന്റെ നി​ർ​ദേ​ശാ​നു​സ​ര​ണം അ​ട​ച്ചി​രി​ക്കു​ക​യാ​ണ്. ഇ​തു​മൂ​ലം നി​ല​വി​ൽ ഓ​രോ കെ​ട്ടി​ട​ത്തി​ന്റെ​യും അ​ടി​വ​ശ​ത്ത് നി​ന്നും ഉ​ണ്ടാ​വു​ന്ന ഉ​റ​വി​ലൂ​ടെ വ​രു​ന്ന ശു​ദ്ധ​ജ​ലം ഉ​ൾ​പ്പെ​ടെ ത​ട​സ്സ​മി​ല്ലാ​തെ ഒ​ഴി​ഞ്ഞു​പോ​കു​ന്ന​തി​ന് വ​ലി​യ തോ​തി​ൽ ത​ട​സ്സം നേ​രി​ട്ടി​രി​ക്കു​ക​യാ​ണ്.

പ്ര​ശ്ന​ത്തി​ൽ വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി പ​ട്ടാ​മ്പി യൂ​നി​റ്റ് ഇ​ട​പെ​ട്ട​തോ​ടെ പ​ട്ടാ​മ്പി എം.​എ​ൽ.​എ മു​ഹ​മ്മ​ദ് മു​ഹ​സി​ൻ, പ​ട്ടാ​മ്പി ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൻ ടി.​പി. ഷാ​ജി തു​ട​ങ്ങി​യ​വ​ർ സ്ഥ​ലം സ​ന്ദ​ർ​ശി​ക്കു​ക​യും അ​ടി​യ​ന്ത​ര​മാ​യി പ്ര​ശ്ന​പ​രി​ഹാ​ര​ത്തി​ന് ശ്ര​മി​ക്കു​ന്ന​താ​ണ് എ​ന്ന് ഉ​റ​പ്പും ന​ൽ​കു​ക​യും ചെ​യ്തു.

മു​ഹ​മ്മ​ദ് മു​ഹ​സി​ൻ എം.​എ​ൽ.​എ അ​ടി​യ​ന്ത​ര​മാ​യി വി​ളി​ച്ചു​ചേ​ർ​ത്ത യോ​ഗ​ത്തി​ൽ റെ​യി​ൽ​വേ ലൈ​നി​നോ​ട് ചേ​ർ​ന്ന് വ​രു​ന്ന കെ​ട്ടി​ട​ങ്ങ​ളു​ടെ പി​റ​കു​വ​ശ​ത്തു​നി​ന്നും ഉ​ണ്ടാ​വു​ന്ന മ​ഴ​വെ​ള്ളം മാ​ത്രം കൃ​ത്യ​മാ​യി പു​തി​യ​താ​യി നി​ർ​മി​ച്ച അ​ഴു​ക്കു​ചാ​ലി​ൽ എ​ത്തി​ക്കാ​നാ​വ​ശ്യ​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ അ​ധി​കൃ​ത​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pattambiDrainage
News Summary - Pattambi bus stand; drainage construction crawls, traders in distress
Next Story