പട്ടാമ്പി പാലത്തിൽ കൈവരി പുനഃസ്ഥാപിച്ച് തുടങ്ങി
text_fieldsപട്ടാമ്പി പാലത്തിൽ കൈവരികൾ സ്ഥാപിച്ചപ്പോൾ
പട്ടാമ്പി: പട്ടാമ്പി പാലത്തിന്റെ കൈവരികൾ പുനഃസ്ഥാപിച്ചു തുടങ്ങി. വെള്ളിയാഴ്ച രാത്രി മുഴുവൻ പാലം അടച്ചിട്ടായിരുന്നു പ്രവൃത്തി. ശനിയാഴ്ചയും പ്രവൃത്തി തുടർന്നു. വർക്ക്ഷോപ്പിൽ വെച്ച് തയാറാക്കിയ കൈവരികൾ സ്ഥാപിക്കുന്ന പ്രവൃത്തിയാണ് നടക്കുന്നത്. മൂന്നോ നാലോ ദിവസം കൊണ്ട് പ്രവൃത്തി പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. വാഹനങ്ങൾ കടന്നുപോവുന്നതിനാൽ പെട്ടെന്ന് പണി തീർക്കാൻ കഴിയാത്ത സ്ഥിതിയുണ്ട്.
ഒരു രാത്രികൊണ്ട് കൈവരി സ്ഥാപിക്കൽ പൂർത്തിയാകുമെന്നായിരുന്നു കണക്കുകൂട്ടൽ. എന്നാൽ, പാലത്തിന്റെ ഒരുഭാഗത്ത് കുറച്ചു മാത്രമേ സ്ഥാപിക്കാനായൂള്ളൂ. കൈവരി സ്ഥാപിച്ച ശേഷം കോൺക്രീറ്റിങ്, റോഡ് അറ്റകുറ്റപ്പണി എന്നിവയും നടത്തേണ്ടതുണ്ട്. കഴിഞ്ഞ മാസം 30നാണ് കൈവരികൾ തകർന്നത്. ഒരുമാസത്തിന് ശേഷമാണ് പുനഃസ്ഥാപനം. കൈവരിയില്ലാത്തതിനാൽ പാലത്തിൽ ഗതാഗതക്കുരുക്ക് രൂക്ഷമായിരുന്നു. ഒരു ദിശയിൽ മാത്രം ഒരു സമയം വാഹനങ്ങൾ കടത്തി വിടുന്നതിനാൽ ഇരുഭാഗത്തും നീണ്ട വാഹന നിരയാണ്. പൊലീസിന്റെ ശക്തമായ നിയന്ത്രണത്തിലാണ് വാഹനങ്ങൾ കടത്തിവിടുന്നത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

