Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightPattambichevron_rightകലാസ്വാദകരുടെ മനം...

കലാസ്വാദകരുടെ മനം കവർന്ന് ബി.ആർ.സിയിലെ ചുമർചിത്രം

text_fields
bookmark_border
കലാസ്വാദകരുടെ മനം കവർന്ന്  ബി.ആർ.സിയിലെ ചുമർചിത്രം
cancel
camera_alt

ബി.ആർ.സിയിൽ ദേവൻ മാഷ് ചുമർചിത്രം വരക്കുന്നു  

പട്ടാമ്പി: ബി.ആർ.സി യിലെ പ്രാദേശിക പ്രതിഭാ കേന്ദ്രത്തിലെ കുട്ടികൾക്കായി നടത്തുന്ന ചുമർചിത്ര പരിശീലന കളരി കലാസ്വാദകരുടെ മനം കവർന്ന് പുരോഗമിക്കുന്നു. ബി.ആർ.സിയിലെ ചിത്രകലാദ്ധ്യാപകൻ ദേവൻമാഷാണ് പരിശീലനത്തിന് നേതൃത്വം നൽകുന്നത്. ചുമർ ചിത്രകലയിലെ പ്രത്യേകതകൾ വിദ്യാർത്ഥികൾക്ക് വ്യക്തമാക്കുന്ന രീതിയിലാണ് വര തുടരുന്നത്.

പ്രളയ-കോവിഡ് കാലങ്ങളാണ് ദേവൻ മാഷും പേരടിയൂർ ഗ്രാമികയിൽ പ്രവർത്തിക്കുന്ന പ്രാദേശിക കേന്ദ്രത്തിലെ കുട്ടികളും ചിത്രീകരിക്കുന്നത്. മണ്ണ്, വെള്ളം, പക്ഷിമൃഗാദികൾ, മനുഷ്യൻ, പ്രകൃതി തുടങ്ങി ക്യാൻവാസിന്റെ പ്രപഞ്ചം വ്യതസ്​തമാണ്​. ചിത്രീകരണം കാണാൻ ചിത്രകലയിൽ താല്പര്യമുള്ളവർ ബി.ആർ.സിയിൽ എത്തുന്നുണ്ട്. മഞ്ഞ നിറത്തിൽ തുടങ്ങി ചുവപ്പ്, പച്ച, കറുപ്പ് എന്നീ നിറങ്ങൾ നിറയുന്നതോടെ ചുമർ ചിത്രം പൂർത്തിയാവും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:picture
News Summary - Pattambi BRC wall picture
Next Story