ലൈഫ് പദ്ധതി: ഓടുപാറ ലക്ഷം വീട് കോളനിയിൽ 24 വീടുകൾ നിർമിക്കുന്നു
text_fieldsവിളയൂർ ഓടുപാറ ലക്ഷം വീട് കോളനിയിൽ നിർമിക്കുന്ന
വീടുകൾക്ക് മുഹമ്മദ് മുഹ്സിൻ എം.എൽ.എ കട്ടിളവെക്കുന്നു
പട്ടാമ്പി: വിളയൂർ ഓടുപാറ ലക്ഷം വീട് കോളനിയിലെ മുഴുവൻ കുടുംബങ്ങൾക്കും ലൈഫ് ഭവന പദ്ധതിയിൽ വീടൊരുങ്ങുന്നു. 98 സെന്റ് സ്ഥലത്ത് 24 വീടുകളാണ് നിർമിക്കുന്നത്. ഒരു പ്രദേശത്തെ മുഴുവൻ വീടുകളെയും ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി പുനർനിർമിക്കുന്നത് സംസ്ഥാനത്ത് തന്നെ ആദ്യമാണ്. മുഹമ്മദ് മുഹ്സിൻ എം.എൽ.എയുടെയും ഗ്രാമപഞ്ചായത്ത് അംഗങ്ങളുടെയും നിരന്തരമായ ഇടപെടലുകളിലൂടെയാണ് ഇത്തരത്തിലൊരു പദ്ധതി വിളയൂരിൽ നടപ്പാക്കാനായത്. വീടുകളുടെ കട്ടിളവെപ്പ് കർമം മുഹമ്മദ് മുഹ്സിൻ എം.എൽ.എ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എം.കെ. ബേബി ഗിരിജ, വാർഡ് മെമ്പര്‍മാരായ ഫെബിന, മുജീബ് കരുവാന്‍കുഴി, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.

