വൃക്കകൾ തകരാറിൽ; യുവാവ് ചികിത്സ സഹായം തേടുന്നു
text_fieldsഷാഹിദ്
പട്ടാമ്പി: വൃക്കകൾ തകരാറിലായ യുവാവ് ചികിത്സ സഹായം തേടുന്നു. തിരുവേഗപ്പുറ പഞ്ചായത്തിലെ നെടുങ്ങോട്ടൂർ പാങ്കുഴി ഹംസയുടെ മകൻ ഷാഹിദാണ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്. ചെറുപ്പത്തിൽ പിതാവിനെ നഷ്ടപ്പെട്ട ഷാഹിദ് വയോമാതാവും ഭാര്യയും ഒരുവയസ്സായ കുഞ്ഞും അടങ്ങുന്ന കുടുംബത്തിന്റെ അത്താണിയാണ്. ജീവകാരുണ്യപ്രവർത്തകനായിരുന്ന ഇദ്ദേഹം ചികിത്സക്ക് പണമില്ലാതെ കഷ്ടപ്പെടുകയാണ്.
വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയയിലൂടെ മാത്രമേ ഷാഹിദിനെ രക്ഷിക്കാൻ കഴിയൂ. നിർധന കുടുംബത്തിന്റെ രക്ഷക്കായി നാട്ടുകാർ ചികിത്സ സഹായസമിതി രൂപവത്കരിച്ച് പ്രവർത്തനം തുടങ്ങി. കെ. ഹബീബ് (ചെയർ), വി.പി. സെയ്തുമുഹമ്മദ്(കൺ), കെ.കെ. അബൂബക്കർ (ട്രഷ) എന്നിവരാണ് ഭാരവാഹികൾ. കൊപ്പം സൗത്ത് ഇന്ത്യൻ ബാങ്ക് ശാഖയിൽ 0983073000000132 എന്ന നമ്പറിൽ അക്കൗണ്ട് തുടങ്ങി. ഐ.എഫ്.എസ്.സി: SIBL0000983. ഫോൺ: 8089181446 (ഷാഹിദ് പാങ്കുഴി). ഈ നമ്പറിൽ ഗൂഗിൾ പേ വഴിയും സഹായമയക്കാം.