മഞ്ഞപ്പട മണ്ണിലിറങ്ങി; ആവേശത്തിൽ പട്ടാമ്പി
text_fieldsകേരള ബ്ലാസ്റ്റേഴ്സ് താരം ജിയാനുവിനൊപ്പം ആരാധകർ സെൽഫിയെടുക്കുന്നു
പട്ടാമ്പി: മഞ്ഞപ്പട മണ്ണിലിറങ്ങിയപ്പോൾ ആവേശത്തിലാറാടി പട്ടാമ്പി. ഐ.എസ്.എൽ ഫുട്ബാളിലെ കൊമ്പന്മാരായ കേരള ബ്ലാസ്റ്റേഴ്സ് താരങ്ങളുടെ ആകസ്മിക വരവാണ് നഗരത്തെ ആവേശത്തിലാഴ്ത്തിയത്. വെള്ളിയാഴ്ച ഉച്ചക്ക് രണ്ടരയോടെയാണ് പട്ടാമ്പി ഹൈസ്കൂളിന് മുന്നിൽ ഭക്ഷണം കഴിക്കാനിറങ്ങിയത്.
ശനിയാഴ്ച നടക്കുന്ന സൂപ്പർ കപ്പ് പോരാട്ടത്തിനുള്ള യാത്രക്കിടെയാണ് പട്ടാമ്പിയിലെത്തിയത്. ബസ് ഭക്ഷണശാലക്ക് മുന്നിൽ പാർക്ക് ചെയ്തതോടെ ആരാധകർ പലവഴികളിൽനിന്നായി ഒഴുകിയെത്തി. താരങ്ങൾക്കൊപ്പം നിന്ന് സെൽഫിയെടുത്ത് പലരും സായൂജ്യമണിഞ്ഞു. സൂപ്പർ താരങ്ങളായ സഹലും ജിയാനുവും ലെസ്കോവിച്ചും സൗരവ് മണ്ഡലും ആയുഷ് അധികാരിയും കീപ്പർ കരൺജിത്തുമൊക്കെ ആരാധകർക്കൊപ്പം പോസ് ചെയ്തു.