Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightPattambichevron_rightക​രി​പ്പൂ​ർ...

ക​രി​പ്പൂ​ർ വി​മാ​ന​ദു​ര​ന്തം: വി​മാ​നാ​വ​ശി​ഷ്ട​ങ്ങ​ൾ ഓ​ങ്ങ​ല്ലൂ​രി​ലെ ആ​ക്രി​ക്ക​ട​യി​ൽ

text_fields
bookmark_border
ക​രി​പ്പൂ​ർ വി​മാ​ന​ദു​ര​ന്തം: വി​മാ​നാ​വ​ശി​ഷ്ട​ങ്ങ​ൾ   ഓ​ങ്ങ​ല്ലൂ​രി​ലെ ആ​ക്രി​ക്ക​ട​യി​ൽ
cancel

പ​ട്ടാ​മ്പി: ആ​റു​വ​ർ​ഷം മു​മ്പ് ക​രി​പ്പൂ​രി​ൽ ത​ക​ർ​ന്നു​വീ​ണ എ​യ​ർ ഇ​ന്ത്യ എ​ക്‌​സ്പ്ര​സ് വി​മാ​ന​ത്തി​ന്റെ ഭാ​ഗ​ങ്ങ​ൾ ഓ​ങ്ങ​ല്ലൂ​രി​ലെ കാ​ര​ക്കാ​ട്ടെ ആ​ക്രി​സ്ഥാ​പ​ന​ത്തി​ലെ​ത്തി. ര​ണ്ടു​മാ​സം മു​മ്പ് ന​ട​ന്ന ലേ​ല​ത്തി​ലാ​ണ് വി​മാ​നാ​വ​ശി​ഷ്ട​ങ്ങ​ൾ കാ​ര​ക്കാ​ട്ടെ വ്യാ​പാ​രി​ക്ക് സ്വ​ന്ത​മാ​യ​ത്. എ​യ​ർ ഇ​ന്ത്യ​യു​ടെ ന​ട​പ​ടി​ക്ര​മ​ങ്ങ​ളെ​ല്ലാം പൂ​ർ​ത്തി​യാ​ക്കി വെ​ള്ളി​യാ​ഴ്ച ഉ​ച്ച​ക്ക് ക​ണ്ടെ​യ്ന​റു​ക​ളി​ൽ കാ​ര​ക്കാ​ട് എ​ത്തി​ച്ച വി​മാ​ന​ത്തി​ന്റെ ഭാ​ഗ​ങ്ങ​ൾ പൊ​ളി​ച്ച് അ​ലു​മി​നി​യം, ചെ​മ്പ്, പി​ച്ച​ള, പ്ലാ​സ്‌​റ്റി​ക് ഭാ​ഗ​ങ്ങ​ൾ വേ​ർ​തി​രി​ച്ചു​തു​ട​ങ്ങി.

സം​സ്ഥാ​ന​ത്തെ പ്ര​മു​ഖ ആ​ക്രി വ്യാ​പാ​ര കേ​ന്ദ്ര​മാ​ണ് ഓ​ങ്ങ​ല്ലൂ​ർ പ​ഞ്ചാ​യ​ത്തി​ലെ കാ​ര​ക്കാ​ട്, പ​ള്ളി​പ്പു​റം പ്ര​ദേ​ശ​ങ്ങ​ൾ. പ​ഴ​യ വാ​ഹ​ന​ങ്ങ​ളു​ടെ പാ​ർ​ട്സു​ക​ൾ​ക്കും ഫ​ർ​ണി​ച്ച​റു​ക​ൾ​ക്കും ഇ​വി​ടെ ആ​വ​ശ്യ​ക്കാ​രെ​ത്തു​ന്നു​ണ്ട്. 2020 ആ​ഗ​സ്‌​റ്റ് ഏ​ഴി​നാ​ണ് ദു​ബൈ​യി​ൽ​നി​ന്ന് 184 യാ​ത്ര​ക്കാ​രു​മാ​യി എ​യ​ർ ഇ​ന്ത്യ എ​ക്സ‌്പ്ര​സ് വി​മാ​നം കോ​ഴി​ക്കോ​ട്ടെ​ത്തി​യ​ത്. ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ന്റെ റ​ൺ​വേ​യി​ൽ ലാ​ൻ​ഡി​ങ്ങി​നി​ടെ വി​മാ​നം തെ​ന്നി മ​റി​ഞ്ഞു മൂ​ന്നാ​യി പി​ള​ർ​ന്നു​പോ​യി​രു​ന്നു. അ​പ​ക​ട​ത്തി​ൽ പൈ​ല​റ്റ​ട​ക്കം 21 പേ​ർ​ക്ക് ജീ​വ​ഹാ​നി സം​ഭ​വി​ച്ചി​രു​ന്നു. കാ​ര​ക്കാ​ട്ടെ ആ​ക്രി​സ്ഥാ​പ​ന​ത്തി​ലെ​ത്തി​ച്ച എ​യ​ർ ഇ​ന്ത്യ എ​ക്‌​സ്പ്ര​സ് വി​മാ​ന​ത്തി​ന്റെ ഭാ​ഗ​ങ്ങ​ൾ

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:newsPalakkad
News Summary - Karipur plane crash: Plane debris found at Acre shop in Ongole
Next Story