Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightPattambichevron_rightകാലടിക്കുന്ന്...

കാലടിക്കുന്ന് റെഗുലേറ്റര്‍ നിര്‍മാണത്തിന് തുടക്കം

text_fields
bookmark_border
കാലടിക്കുന്ന് റെഗുലേറ്റര്‍  നിര്‍മാണത്തിന് തുടക്കം
cancel

പ​ട്ടാ​മ്പി: തി​രു​വേ​ഗ​പ്പു​റ പ​ഞ്ചാ​യ​ത്തി​നെ​യും മ​ല​പ്പു​റം ജി​ല്ല​യി​ലെ ഇ​രി​മ്പി​ളി​യം പ​ഞ്ചാ​യ​ത്തി​നെ​യും ബ​ന്ധി​പ്പി​ച്ച് തൂ​ത​പ്പു​ഴ​ക്ക് കു​റു​കെ കാ​ല​ടി​ക്കു​ന്ന് റെ​ഗു​ലേ​റ്റ​ർ കം ​ഫൂ​ട്ട് ബ്രി​ഡ്ജ് നി​ർ​മി​ക്കു​ന്നു. പു​ഴ​യി​ൽ മൂ​ന്നു കി​ലോ​മീ​റ്റ​റോ​ളം ഭാ​ഗ​ത്ത് വെ​ള്ളം സം​ഭ​രി​ച്ചു​നി​ർ​ത്തി കു​ടി​വെ​ള്ള ക്ഷാ​മ​ത്തി​നു പ​രി​ഹാ​ര​മാ​കു​ന്ന​താ​ണ് പ​ദ്ധ​തി. മു​ഹ​മ്മ​ദ് മു​ഹ​സി​ൻ എം.​എ​ൽ.​എ യു​ടെ ശ്ര​മ​ഫ​ല​മാ​യി ബ​ജ​റ്റി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ പ​ദ്ധ​തി​ക്ക് 25.5 കോ​ടി രൂ​പ​യു​ടെ ഭ​ര​ണാ​നു​മ​തി​യാ​ണ് ല​ഭി​ച്ച​ത്.

എ​ന്നാ​ൽ, കെ.​ഐ.​ഐ.​ഡി.​സി സ​മ​ർ​പ്പി​ച്ച വി​ശ​ദ ഡി. .​പി.​ആ​ർ പ്ര​കാ​രം കി​ഫ്ബി 29.48 കോ​ടി രൂ​പ​യു​ടെ സാ​മ്പ​ത്തി​കാ​നു​മ​തി ന​ൽ​കി. കൈ​വ​രി​ക​ളു​ൾ​പ്പെ​ടെ 1.5 മീ​റ്റ​ർ വീ​തി​യു​ള്ള ന​ട​പ്പാ​ലം ന​ദി​യു​ടെ ഇ​രു​ക​ര​ക​ളി​ലു​മാ​യി ര​ണ്ട് പ​ഞ്ചാ​യ​ത്തു​ക​ളെ ബ​ന്ധി​പ്പി​ക്കു​ന്നു. 2.5 മീ​റ്റ​ർ വീ​തി​യു​ള്ള ഓ​പ്പ​റേ​റ്റി​ങ് പ്ലാ​റ്റ്ഫോ​മും ഷ​ട്ട​റു​ക​ളു​ടെ കാ​ര്യ​ക്ഷ​മ​മാ​യ പ്ര​വ​ർ​ത്ത​ന​ത്തി​ന് സ​ഹാ​യി​ക്കു​ന്നു.

പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​തി​ലൂ​ടെ സ​ഞ്ചി​ത കൃ​ഷി​യോ​ഗ്യ​മാ​യ പ്ര​ദേ​ശം നി​ല​വി​ലു​ള്ള 144 ഹെ​ക്ട​റി​ൽ നി​ന്ന് ഏ​ക​ദേ​ശം 444 ഹെ​ക്ട​റാ​യി വ​ർ​ധി​പ്പി​ക്കും. നി​ര്‍മാ​ണം ആ​രം​ഭി​ക്കു​ന്ന​തി​നു മു​ന്നോ​ടി​യാ​യി മു​ഹ​മ്മ​ദ് മു​ഹ്‌​സി​ൻ എം.​എ​ല്‍.​എ സ​ന്ദ​ര്‍ശ​നം ന​ട​ത്തി. ​പ്രോ​ജ​ക്ട് ഓ​ഫി​സ് ആ​രം​ഭി​ച്ച് സ്ഥ​ലം ക്ലി​യ​ർ ചെ​യ്ത് 15 ദി​വ​സ​ത്തി​നു​ള്ളി​ല്‍ റെ​ഗു​ലേ​റ്റ​ർ കം ​ഫൂ​ട്ട് ബ്രി​ഡ്ജ്നി​ര്‍മാ​ണം ആ​രം​ഭി​ക്കു​വാ​ന്‍ ക​ഴി​യു​മെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

കേ​ര​ള ഇ​റി​ഗേ​ഷ​ൻ ഇ​ൻ​ഫ്രാ​സ്ട്ര​ക്ച്ച​ർ ഡെ​വ​ല​പ്പ്മെ​ന്റ് കോ​ർ​പ​റേ​ഷ​ൻ ഡെ​പ്യൂ​ട്ടി ജ​ന​റ​ൽ മാ​നേ​ജ​ർ ജ​മാ​ലു​ദ്ദീ​ൻ, പി.​കെ. സു​ഭാ​ഷ്, വി.​ടി. ബി​ജു തി​രു​വേ​ഗ​പ്പു​റ, ഇ​രി​മ്പി​ളി​യം ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം ടി.​പി. മെ​റീ​ഷ്, യു​വ​ജ​ന​ക്ഷേ​മ ബോ​ർ​ഡം​ഗം ശ​രീ​ഫ് പാ​ലോ​ളി, ഉ​മ്മ​ര്‍, രാ​മ​ച​ന്ദ്ര​ന്‍, സി. ​സു​രേ​ഷ്, അ​ഫ്സ​ല്‍, അ​നീ​ഷ് വ​ലി​യ​കു​ന്ന്, ഇ​ഖ്ബാ​ൽ പാ​ലോ​ളി, ടി.​പി. അ​ൻ​വ​ർ എ​ന്നി​വ​രും കൂ​ടെ​യു​ണ്ടാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kaladikunn regulator Construction
News Summary - kaladikunn regulator Construction
Next Story