ജമാഅത്തെ ഇസ്ലാമി സംവാദ സദസ്സ്
text_fieldsപട്ടാമ്പിയിൽ ജമാഅത്തെ ഇസ്ലാമി സംവാദ സദസ്സിൽ
സംസ്ഥാന സെക്രട്ടറി ശിഹാബ് പൂക്കോട്ടൂർ സംസാരിക്കുന്നു
പട്ടാമ്പി: വിജ്ഞാനംകൊണ്ട് ലോകത്തെ വിമോചിപ്പിച്ച പ്രത്യയശാസ്ത്രമാണ് ഇസ്ലാമെന്ന് ജമാഅത്തെ ഇസ്ലാമി സംസ്ഥാന സെക്രട്ടറി ശിഹാബ് പൂക്കോട്ടൂർ. ഇസ്ലാം ആശയസംവാദത്തിന്റെ സൗഹൃദ നാളുകൾ കാമ്പയിനിന്റെ ഭാഗമായി ജമാഅത്തെ ഇസ്ലാമി പട്ടാമ്പി ഏരിയ സംഘടിപ്പിച്ച സംവാദ സദസ്സിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ല ജനറൽ സെക്രട്ടറി പി. മുഹമ്മദ് മുസ്തഫ അധ്യക്ഷത വഹിച്ചു.
ശുക്കൂർ മൗലവി, അബ്ദുറഹ്മാൻ വളാഞ്ചേരി എന്നിവർ സംസാരിച്ചു. ജമാഅത്തെ ഇസ്ലാമി പട്ടാമ്പി ഏരിയ പ്രസിഡൻറ് അലി അക്ബർ സ്വാഗതവും കാമ്പയിൻ കൺവീനർ സലാഹുദ്ദീൻ നന്ദിയും പറഞ്ഞു.

