സാഹോദര്യത്തിന്റെ ഇഴയടുപ്പം തീർത്ത് സൗഹൃദ ജുമുഅ
text_fieldsമേലേ പട്ടാമ്പി മദീന മസ്ജിദിൽ വെള്ളിയാഴ്ച ജുമുഅയോടനുബന്ധിച്ച് നടന്ന സൗഹൃദ സദസ്സ്
പട്ടാമ്പി: മനസ്സുകൾ അകലുന്ന പുതിയ കാലത്ത് സാഹോദര്യ സന്ദേശവുമായി സംഘടിപ്പിച്ച സൗഹൃദ ജുമുഅ ശ്രദ്ധേയമായി. പട്ടാമ്പിയുടെ സാമൂഹിക-സാംസ്കാരിക മേഖലയിലെ പ്രമുഖരാണ് മേലേ പട്ടാമ്പി മദീന മസ്ജിദിൽ വെള്ളിയാഴ്ച ഉച്ചക്ക് നടന്ന പ്രാർഥന കാണാൻ എത്തിയത്. മേലേ പട്ടാമ്പി മദീന മസ്ജിദ് പള്ളി കമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ് സൗഹൃദ സദസ്സ് സംഘടിപ്പിച്ചത്.
ശാന്തപുരം അൽജാമിഅ അൽ ഇസ്ലാമിയ ഡെപ്യൂട്ടി ഡയറക്ടർ കെ.എം. അഷറഫാണ് പ്രാർഥനക്ക് നേതൃത്വം നൽകിയത്. ശേഷം നടന്ന സൗഹൃദ സംഗമത്തിൽ മദീന മസ്ജിദ് ട്രസ്റ്റ് ചെയർമാൻ കെ.ടി. അബൂബക്കർ മൗലവി അധ്യക്ഷത വഹിച്ചു.
അഡ്വ. ജയദേവൻ, എൻ. രാജൻ മാസ്റ്റർ, വിജയകുമാർ, മണികണ്ഠൻ പെരുമുടിയൂർ, ഗോപി ഞാങ്ങാട്ടിരി, കെ.ആർ. നാരായണ സ്വാമി, എം.ആർ.എഫ്. മണി, ഉണ്ണികൃഷ്ണൻ, സുബ്രഹ്മണ്യൻ, സുരേഷ് ബാബു, നാരായണൻ കാരക്കാട്, ദിനചന്ദ്രൻ മാഷ്, വേലുണ്ണി, രാമചന്ദ്രൻ, ഡോ. അജിത്, അയ്യപ്പൻ, വേലായുധൻ മാസ്റ്റർ, പി.വി. അഭിലാഷ്, അശ്റഫ് കാരക്കാട് എന്നിവർ സംസാരിച്ചു.
ജമാഅത്തെ ഇസ്ലാമി പട്ടാമ്പി ഏരിയ പ്രസിഡൻറ് അലി അക്ബർ സ്വാഗതവും മദീന മസ്ജിദ് കമ്മിറ്റി പ്രസിഡന്റ് ഉസ്മാൻ യൂനിറ്റി നന്ദിയും പറഞ്ഞു.