പ്രചാരണച്ചൂട്... വികസനനേട്ടങ്ങൾ പറഞ്ഞ് മുഹമ്മദ് മുഹ്സിൻ, നാടിന്റെ പിന്തുണ തേടി ടി.പി. ഷാജി
text_fieldsഎൽ.ഡി.എഫ് സ്ഥാനാർഥി മുഹമ്മദ് മുഹ്സിൻ മുതുതലയിൽ വോട്ടഭ്യർഥിക്കുന്നു
പട്ടാമ്പി: എൽ.ഡി.എഫ് സ്ഥാനാർഥി മുഹമ്മദ് മുഹ്സിൻ തിരുവേഗപ്പുറ, കൊപ്പം, മുതുതല പഞ്ചായത്തുകളിൽ പര്യടനം നടത്തി. പെരുമുടിയൂരിലെ പുതിയഗേറ്റ് പന്താരിയിൽ നിന്നായിരുന്നു തുടക്കം. അക്കരപ്പറമ്പ്, പുഞ്ചീരി, നിലപറമ്പ്, എരുക്കുംപുറം, കൊടുമുണ്ട, പഞ്ചായത്ത്, തോട്ടിൻകര, കാരക്കുത്ത് സെൻറർ, ആണ്ടാത്ത്, എസ്.പി നഗർ, ഉരുളാംകുന്ന്, പറക്കാട്, വേട്ടേക്കരൻകാവ് മേൽമുറി, പാലോളി പറമ്പ്, ഉദയം, പുത്തൻകുളം അവുതിയിൽ, എറയൂർ കിഴക്ക്, ലക്ഷ്മിവിലാസം സ്കൂൾ, തെക്കൻ മുക്ക്, വടക്കേക്കര, കോർമോത്തുപടി, കരുണ, അടുകുറിശ്ശി, പൂളക്കപ്പറമ്പ്, കുരുത്തിക്കുണ്ട്, കളത്തും പടി, പപ്പടപ്പടി, നടുവട്ടം തെക്ക്, മുല്ലശ്ശേരി, പൊട്ടക്കാവ്, കൈപ്പുറം പഞ്ചായത്ത്, ഇടവർകുന്ന്, മാഞ്ഞാമ്പ്ര, വിളത്തൂർ ഗാലക്സി, ആലിൻ ചുവട്, പഴനെല്ലിപ്പുറം, ചെമ്പ്ര സെൻറർ, ആമപ്പൊറ്റ, ചെക്ക് പോസ്റ്റ്, പോസ്റ്റ് ഓഫിസ്, ഞാവളുംകാട്, നെടുങ്ങോട്ടൂർ സെൻ്റർ, മനക്കൽ പീടിക എന്നീ കേന്ദ്രങ്ങളിൽ വോട്ടർമാരെ കണ്ടു. സ്ത്രീകളും കുട്ടികളുമടക്കം വൻ ജനാവലി സ്വീകരിച്ചു.
പട്ടാമ്പി മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി ടി.പി. ഷാജി വിവിധ കേന്ദ്രങ്ങളിൽ പര്യടനം നടത്തി. കുലുക്കല്ലൂർ പഞ്ചായത്തിലായിരുന്നു ആദ്യപര്യടനം. നാട്യമംഗലം വടക്കുംമുറിയിൽ നിന്നാരംഭിച്ച പര്യടനം പാറമ്മൽപടി, പുളിയംപാടം, വടക്കേ തത്തനംപുള്ളി, കരിയാട്ടിൽക്കളം തുടങ്ങിയ കേന്ദ്രങ്ങൾ പിന്നിട്ട് വലിയപറമ്പ് തോട് പരിസരത്ത് സമാപിച്ചു. പ്രവർത്തകരും നാട്ടുകാരും ഊഷ്മള സ്വീകരണം നൽകി. ഉച്ചയ്ക്ക് ശേഷം വിളയൂർ പഞ്ചായത്തിലായിരുന്നു പര്യടനം. കൊഴിഞ്ഞിൽപ്പറമ്പിൽ നിന്നാരംഭിച്ച് പടിഞ്ഞാക്കരമുക്ക്, പൂക്കാടം കുന്ന്, കെ.പി മുക്ക്, കരിയന്നൂർ തുരുത്തി, ഓടപ്പാറ, തോട്ടമുക്ക് തുടങ്ങിയ കേന്ദ്രങ്ങൾ പിന്നിട്ട് രാത്രി കുപ്പൂത്ത് പരിസരത്ത് സമാപിച്ചു. ഗ്രാമീണ മേഖലകളിലെ വികസന പ്രശ്നങ്ങൾ ഉയർത്തിക്കാട്ടിയാണ് ടി.പി. ഷാജി വോട്ട് അഭ്യർഥിക്കുന്നത്.
കെ.എ. തുളസി മങ്കരയിൽ
മങ്കര: യു.ഡി.എഫ് സ്ഥാനാർഥി കെ.എ. തുളസി മങ്കരയിലെ വിവിധ പ്രദേശങ്ങളിൽ പര്യടനം നടത്തി. വീണ് പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന കല്ലൂരിലെ കോൺഗ്രസ് പ്രവർത്തകനും റിട്ട. അധ്യാപകനുമായ എ.എ. മൂസക്കുട്ടി മാസ്റ്ററേയും വീട്ടിലെത്തി കണ്ടു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് സി. വിനയൻ, മണ്ഡലം പ്രസിഡൻ്റ് അച്യുതൻകുട്ടി തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു. കോങ്ങാട് മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി കെ.എ. തുളസിക്ക് പറളിയിൽ സ്വീകരണം നൽകി. ഡി.സി.സി സെക്രട്ടറിമാരായ സി.എൻ. ശിവദാസൻ, കെ.എം. അബ്ദുൾ സത്താർ, സലാo തറയിൽ, അലി അസ്ക്കർ മാസ്റ്റർ, എ.എസ്. ഷാഫി, എം.ആർ. ഗുരുവായൂരപ്പൻ, രമ്യ തുടങ്ങിയവർ സംസാരിച്ചു.
തച്ചമ്പാറയുടെ വീഥികളിലൂടെ കെ. ശാന്തകുമാരി
തച്ചമ്പാറ: കോങ്ങാട് മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർഥി അഡ്വ. കെ. ശാന്തകുമാരി തച്ചമ്പാറ ഗ്രാമപഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ പര്യടനം നടത്തി. രാവിലെ നിരവിൽ നിന്നാരംഭിച്ച പര്യടനം വൈകീട്ട് തച്ചമ്പാറയിൽ സമാപിച്ചു. ചീനിക്കപ്പാറ, പാലക്കയം മലയോര മേഖലയിലും ഗ്രാമങ്ങളിലും സ്വീകരണം നൽകി. എൽ.ഡി.എഫ് മണ്ഡലം കമ്മിറ്റി ചെയർമാൻ പി. അബ്ദുറഹ്മാൻ, സി.പി.എം ലോക്കൽ സെക്രട്ടറി എ.ആർ. രവിശങ്കർ, മുൻ പഞ്ചായത്ത് പ്രസിഡന്റ് ഒ. നാരായണൻകുട്ടി, നേതാക്കളായ കെ.കെ. രാജൻ, നാസർ അത്താപ്പ, കെ. കോമളകുമാരി എന്നിവർ ഒപ്പമുണ്ടായിരുന്നു.
എൻ. ഷംസുദ്ദീൻ കോട്ടോപ്പാടത്ത്
അലനല്ലൂർ: മണ്ണാർക്കാട് മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി എൻ. ഷംസുദ്ദീൻ കോട്ടോപ്പാടം പഞ്ചായത്തിൽ പര്യടനം നടത്തി. കാപ്പുപറമ്പിൽ നിന്നാരംഭിച്ച ആരംഭിച്ച് മുപ്പതിലധികം കേന്ദ്രങ്ങളിലെ പര്യടനശേഷം കോട്ടോപ്പാടത്ത് സമാപിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി പി. അഹമ്മദ് അഷ്റഫ് ഉദ്ഘാടനം ചെയ്തു. പാറശ്ശേരി ഹസ്സൻ, കൺവീനർ ഉമ്മർ മനച്ചിതൊടി, സ്ഥാനാർഥി എൻ. ഷംസുദ്ദീൻ, മണ്ഡലം ചെയർമാൻ റഷീദ് ആലായൻ, കല്ലടി അബൂബക്കർ, അസീസ് ഭീമനാട്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എം. നീതുശങ്കർ, ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ബിന്ദു ചന്ദ്രൻ, വൈസ് പ്രസിഡൻറ് കെ.പി. ഉമ്മർ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

