Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightPattambichevron_rightവീട്ടിൽ നിർത്തിയിട്ട...

വീട്ടിൽ നിർത്തിയിട്ട കാറിൽനിന്ന് കഞ്ചാവും മെത്താഫിറ്റമിനും പിടിച്ചു

text_fields
bookmark_border
വീട്ടിൽ നിർത്തിയിട്ട കാറിൽനിന്ന് കഞ്ചാവും മെത്താഫിറ്റമിനും പിടിച്ചു
cancel
camera_alt

വി​ള​യൂ​ർ ക​ണ്ടേ​ങ്കാ​വി​ൽ​നി​ന്ന് പി​ടി​കൂ​ടി​യ

ല​ഹ​രി ഉ​ൽ​പ​ന്ന​ങ്ങ​ൾ

പ​ട്ടാ​മ്പി: വി​ള​യൂ​രി​ൽ വീ​ട്ടി​ൽ നി​ർ​ത്തി​യി​ട്ട കാ​റി​ൽ​നി​ന്ന് ഒ​മ്പ​ത് കി​ലോ ക​ഞ്ചാ​വും ആ​റ് ഗ്രാം ​മെ​ത്താ​ഫി​റ്റ​മി​നും പി​ടി​കൂ​ടി. പ്ര​തി വി​ള​യൂ​ർ ക​ണ്ടേ​ങ്കാ​വ് ചി​റ​തൊ​ടി വീ​ട്ടി​ൽ സ​ഹ​ദ് എ​ന്ന സെ​യ്ത​ല​വി​യെ അ​റ​സ്റ്റ് ചെ​യ്തു. എ​ക്സൈ​സ് ക​മീ​ഷ​ണ​റു​ടെ ഉ​ത്ത​ര​മേ​ഖ​ല സ്ക്വാ​ഡും പാ​ല​ക്കാ​ട്, മ​ല​പ്പു​റം എ​ക്സൈ​സ് ഇ​ൻ​റ​ലി​ജ​ൻ​സ് ടീ​മു​ക​ളും പ​ട്ടാ​മ്പി റേഞ്ച് എ​ക്സൈ​സ് സംഘവും ചേ​ർ​ന്ന് ന​ട​ത്തി​യ സം​യു​ക്ത നീ​ക്ക​ത്തി​ലാ​ണ് വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ച 1.45ന് ​കാ​റി​ൽ​നി​ന്ന് നി​രോ​ധി​ത ല​ഹ​രി ഉ​ൽ​പ​ന്ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്ത​ത്.

ക​മീ​ഷ​ണ​റു​ടെ ഉ​ത്ത​ര മേ​ഖ​ല സ്ക്വാ​ഡ് ഇ​ൻ​സ്പെ​ക്ട​ർ ഷി​ജു​മോ​ൻ, മ​ല​പ്പു​റം ഐ.​ബി ഇ​ൻ​സ്പെ​ക്ട​ർ മു​ഹ​മ്മ​ദ് ഷ​ഫീ​ക്ക്, പാ​ല​ക്കാ​ട് ഐ.​ബി ഇ​ൻ​സ്പെ​ക്ട​ർ നൗ​ഫ​ൽ, മ​ല​പ്പു​റം ഐ.​ബി.​പി.​ഒ ഷി​ബു, പാ​ല​ക്കാ​ട് ഐ.​ബി.​പി.​ഒ​മാ​രാ​യ ആ​ർ.​എ​സ്. സു​രേ​ഷ്, വി​ശ്വ​കു​മാ​ർ, പ​ട്ടാ​മ്പി എ​ക്സൈ​സ് റെ​യ്ഞ്ച് ഇ​ൻ​സ്പെ​ക്ട​ർ ഹാ​രി​ഷ്, പ്രി​വ​ന്റി​വ് ഓ​ഫി​സ​ർ എ​സ്. സി​ഞ്ചു, ക​മീ​ഷ​ണ​ർ സ്ക്വാ​ഡ് അം​ഗം അ​രു​ൺ കു​മാ​ർ, കു​റ്റി​പ്പു​റം റെ​യ്ഞ്ചി​ലെ സി.​ഇ.​ഒ​മാ​രാ​യ എ.​വി. ലെ​നി​ൻ, ടി. ​ഗി​രീ​ഷ്, പ​ട്ടാ​മ്പി റെ​യ്ഞ്ച് സി.​ഇ.​ഒ​മാ​രാ​യ മ​നോ​ഹ​ര​ൻ, റാ​യ്, തൃ​ത്താ​ല റെ​യ്ഞ്ച് സി.​ഇ.​ഒ പൊ​ന്നു​വാ​വ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:drugspalakadarrest
News Summary - arrest with drugs
Next Story