അഖില കേരള മാജിക് കൺവെൻഷൻ ‘മാസ്മര 2023’ 21ന് പട്ടാമ്പിയിൽ
text_fieldsപട്ടാമ്പി: മാജിക് മിഷൻ പാലക്കാട് സംഘടിപ്പിക്കുന്ന ആൾ കേരള മാജിക് കൺവെൻഷൻ ‘മാസ്മര 2കെ23’21ന് പട്ടാമ്പി ഗവ. സംസ്കൃത കോളജ് ഓഡിറ്റോറിയത്തിൽ നടക്കും. കേരളത്തിനകത്തുനിന്നും പുറത്തുനിന്നുമായി ഇരുനൂറോളം മാന്ത്രികർ പങ്കെടുക്കും. മുഹമ്മദ് മുഹസിൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും.
മാജിക് മിഷൻ പ്രസിഡന്റ് പി.എം. ഉപേന്ദ്ര അധ്യക്ഷനാകും. മജീഷ്യൻ സാമ്രാജ് മുഖ്യാതിഥിയാകും. രാവിലെ 9 മുതൽ രജിസ്ട്രേഷൻ നടക്കും. തുടർന്ന് ഉദ്ഘാടന സെഷൻ, ലീഡേഴ്സ് ഡെമോ, ടീച്ചിങ് ക്ലാസ്, ജൂനിയർ സീനിയർ മാജിക് മത്സരം എന്നിവ നടക്കും. വൈകുന്നേരം 5.30ന് ഗാലാ ഷോ നടക്കും. ലഹരിവിരുദ്ധ ബോധവൽകരണ മാജിക് ഷോയും നടത്തും.
മാന്ത്രിക സംഘടന ഭാരവാഹികളായ മജീഷ്യൻ മനു മാങ്കൊമ്പ് ആലപ്പുഴ, മയൻ വൈദർഷാ എറണാകുളം, ആന്റോജി തൃശൂർ, രാജേഷ് ചന്ദ്ര എന്നിവർ പങ്കെടുക്കും. മാന്ത്രികരായ യദുനാഥ്, ഹരിദാസ് തൃശൂർ, അഭിരൂപ് പട്ടാമ്പി, ഉപേന്ദ്രൻ പാലക്കാട്, അർജുൻദാസ് തുടങ്ങിയവരുടെ വ്യത്യസ്ത ഗാലാ ഷോ അരങ്ങേറുമെന്നും സംഘാടകരായ കുമ്പിടി രാധാകൃഷ്ണൻ, സലാം വല്ലപ്പുഴ, സുരേഷ് പട്ടാമ്പി, മുരളീധരൻ പട്ടാമ്പി, നന്ദൻ കിഴായൂർ, സുരേഷ് സിനാഫ്സ്, ജഷീർ ബാബു എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

