പട്ടാമ്പി മേഖലയിൽ രണ്ടിടത്ത് വാഹനാപകടം; 13 പേർക്ക് പരിക്ക്
text_fieldsശങ്കരമംഗലം വളവിൽ ലോറിയുമായി കൂട്ടിയിടിച്ച് തകർന്ന
കെ.എസ്.ആർ.ടി.സി ബസ്
പട്ടാമ്പി: വ്യാഴാഴ്ച പുലർച്ചെ ശങ്കരമംഗലത്തും കൊപ്പത്തുമുണ്ടായ വാഹനാപകടങ്ങളിൽ 13 പേർക്ക് പരിക്കേറ്റു. തിരുവനന്തപുരത്തുനിന്ന് വഴിക്കടവിലേക്കുള്ള കെ.എസ്.ആർ.ടി.സി സൂപ്പർ ഫാസ്റ്റും മൈസൂരിൽനിന്ന് കോട്ടയത്തേക്കുള്ള പെയിന്റ് ലോറിയുമാണ് ശങ്കരമംഗലം വളവിൽ കൂട്ടിയിടിച്ചത്.
12 പേർക്ക് പരിക്കേറ്റു. സാരമായ പരിക്കേറ്റ നിലമ്പൂർ സ്വദേശി മെഹറുന്നീസയെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലും ബാക്കിയുള്ളവരെ പട്ടാമ്പി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. നിരന്തരം അപകടങ്ങളുണ്ടായിരുന്ന ശങ്കരമംഗലം വളവ് വീതികൂട്ടി നവീകരിച്ചശേഷമുള്ള ആദ്യത്തെ അപകടമാണിത്.
കൊപ്പം-വളാഞ്ചേരി റോഡിൽ പുലാശ്ശേരിയിൽ തമിഴ്നാട്ടിൽനിന്ന് വളാഞ്ചേരി ഭാഗത്തേക്ക് വന്ന മിനിലോറിയും കൊപ്പം ഭാഗത്തേക്കുള്ള പിക്കപ്പും തമ്മിലാണ് കൂട്ടിയിടിച്ചത്.പിക്കപ്പിലെ ഒരാൾക്ക് പരിക്കേറ്റു. മിനി ലോറിയിൽ മൂന്നു പേരുണ്ടായിരുന്നെങ്കിലും ആർക്കും പരിക്കില്ല.