46 വർഷങ്ങൾക്കുശേഷം പൂർവവിദ്യാർഥികൾ ഒത്തുകൂടി
text_fieldsതിരൂരങ്ങാടി കെ.എം. മൗലവി മെമ്മോറിയൽ അറബിക് കോളജിൽ 1975 -77 വർഷത്തിൽ പഠിച്ച
വിദ്യാർഥികൾ ഒത്തുകൂടിയപ്പോൾ
പട്ടാമ്പി: തിരൂരങ്ങാടി കെ.എം. മൗലവി മെമ്മോറിയൽ അറബിക് കോളജിൽ 1975 -77 വർഷം പഠിച്ച വിദ്യാർഥികൾ വെസ്റ്റ് കൈപ്പുറം എ.എം.എൽ.പി സ്കൂളിൽ ഒത്തുകൂടി. കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളിൽനിന്നുള്ള 20 സഹപാഠികളാണ് 46 വർഷങ്ങൾക്കുശേഷം ഒത്തുകൂടിയത്. യു.സി. അബു മൗലവി ഉദ്ഘാടനം ചെയ്തു. കെ. മുഹ്യുദ്ദീൻ ഉമരി മുഖ്യപ്രഭാഷണം നടത്തി. പൂർവ വിദ്യാർഥിയും റാസൽഖൈമ ജുമാമസ്ജിദിലെ ഖത്വീബുമായിരുന്ന കുഞ്ഞിമുഹമ്മദ് മൗലവി കോക്കൂർ ആശംസ നേർന്നു. വി. ഹുസൈൻകുട്ടി അധ്യക്ഷത വഹിച്ചു. എൻ. മൊയ്തീൻ കുളത്തൂർ സ്വാഗതവും ഹംസ നന്ദിയും പറഞ്ഞു.