രണ്ട് കേസുകളിലായി 113 ലിറ്റർ കർണാടക മദ്യം പിടികൂടി; നാലുപേർ അറസ്റ്റിൽ
text_fieldsപട്ടാമ്പി എക്സൈസ് സംഘം പിടികൂടിയ പ്രതികളുമായി
പട്ടാമ്പി: എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ പി. ഹാരിഷ് കുറുവട്ടൂർ മനക്കൽപടിയിൽ നടത്തിയ പരിശോധനയിൽ രണ്ട് കേസുകളിലായി 113 ലിറ്റർ കർണാടക മദ്യവും അഞ്ചു ലിറ്റർ ചാരായവും വാഹനവും പിടികൂടി. നാലുപേരെ അറസ്റ്റ് ചെയ്തു. ഉണക്ക മീനിെൻറ മറവിൽ മംഗളൂരുവിൽനിന്ന് മിനി ലോറിയിൽ കൊണ്ടുവരുമ്പോഴാണ് 101 കുപ്പി മദ്യം പിടികൂടിയത്. സംഭവത്തിൽ മൂന്ന് പ്രതികളെ അറസ്റ്റ് ചെയ്തു. വല്ലപ്പുഴ കുറുവട്ടൂർ മനക്കൽപടി ചെട്ടിയാർതൊടി മുഹമ്മദ് ഷാഫി (29), കുറുവട്ടൂർ മനക്കൽപടി കൊങ്ങശ്ശേരി വീട്ടിൽ റജബ് (31), കുറുവട്ടൂർ മനക്കൽപടി വെളുത്താക്കതൊടി വീട്ടിൽ ഷാഫി എന്ന മുഹമ്മദ് ഷാഫി (26) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
മറ്റൊരു കേസിൽ കുറുവട്ടൂർ മനക്കൽപടിയിലെ ദക്ഷിണ സ്റ്റോറിൽ സൂക്ഷിച്ച് വെച്ചിരുന്ന അഞ്ചുലിറ്റർ ചാരായവും 12 കുപ്പി കർണാടക മദ്യവും പിടികൂടി. കുറുവട്ടൂർ മനക്കൽപടി നിഷാദിനെ (35) അറസ്റ്റ് ചെയ്തു.
റെയ്ഡിൽ പട്ടാമ്പി എക്സൈസ് റേഞ്ചിലെ പ്രിവൻറിവ് ഓഫിസർമാരായ കെ. വസന്തകുമാർ, ജി. സന്തോഷ്കുമാർ, സിവിൽ എക്സൈസ് ഓഫിസർമാരായ സി.പി. ആരിഫ്, ഇ.ആർ. രാജേഷ്, ജെ. അജീഷ്, വിവേക്, അരുൺ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

