Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പട്ടാമ്പി താലൂക്കാശുപത്രി റോഡ് വികസനപ്രവൃത്തി ഉടൻ

text_fields
bookmark_border
പട്ടാമ്പി താലൂക്കാശുപത്രി റോഡ് വികസനപ്രവൃത്തി ഉടൻ
cancel
camera_alt

താ​ലൂ​ക്കാ​ശു​പ​ത്രി റോ​ഡ് വി​ക​സ​ന ഭാ​ഗ​മാ​യി പ​ട്ടാ​മ്പി ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്‌​സ​ൺ ടി.​പി. ഷാ​ജി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ജ​ന​പ്ര​തി​നി​ധി​ക​ളും ഉ​ദ്യോ​ഗ​സ്ഥ​രും ക​രാ​റു​കാ​രും സ്ഥ​ല​ത്ത് പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു

പ​ട്ടാ​മ്പി: പ​ട്ടാ​മ്പി താ​ലൂ​ക്കാ​ശു​പ​ത്രി റോ​ഡ് വി​ക​സ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്‌​സ​ൺ ടി.​പി. ഷാ​ജി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ജ​ന​പ്ര​തി​നി​ധി​ക​ളും വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രും നി​ർ​മാ​ണ ക​രാ​റു​കാ​രും സം​യു​ക്ത പ​രി​ശോ​ധ​ന ന​ട​ത്തി.

ജ​ല അ​തോ​റി​റ്റി ഉ​ദ്യോ​ഗ​സ്ഥ​ർ, അ​മൃ​ത് പ​ദ്ധ​തി പൈ​പ്പ് ലൈ​ൻ ക​രാ​റു​കാ​ർ, റോ​ഡ് നി​ർ​മാ​ണം ഏ​റ്റെ​ടു​ത്ത ജ​സ്ബി​ൻ കോ​ൺ​ട്രാ​ക്‌​ടേ​ഴ്‌​സ് പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​രാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

തു​ട​ർ​ന്ന് ന​ട​ന്ന യോ​ഗ​ത്തി​ൽ റോ​ഡി​ന്റെ ഇ​രു​വ​ശ​ങ്ങ​ളി​ലു​മു​ള്ള കൈ​യേ​റ്റം ഒ​ഴി​പ്പി​ച്ച് പ​ര​മാ​വ​ധി വീ​തി​യി​ൽ ത​ന്നെ നി​ർ​മാ​ണം ന​ട​ത്താ​ൻ തീ​രു​മാ​ന​മാ​യി. പൈ​പ്പു​ക​ൾ എ​ത്തി​ച്ച് തൊ​ട്ട​ടു​ത്ത ദി​വ​സം ത​ന്നെ സ്ഥാ​പി​ക്കാ​നും വൈ​കാ​തെ റോ​ഡ് പ്ര​വൃ​ത്തി ആ​രം​ഭി​ക്കാ​നും തീ​രു​മാ​നി​ച്ചു.

റോ​ഡ് പ​ണി​യു​ടെ ഭാ​ഗ​മാ​യി പ്ര​ദേ​ശ​ത്ത് കു​ടി​വെ​ള്ള വി​ത​ര​ണ​ത്തി​ൽ താ​ൽ​ക്കാ​ലി​ക ത​ട​സ്സം നേ​രി​ടാ​ൻ സാ​ധ്യ​ത​യു​ണ്ട്. നി​ർ​മാ​ണ ഘ​ട്ട​ത്തി​ൽ താ​ലൂ​ക്ക് ആ​ശു​പ​ത്രി, സ​ർ​ക്കാ​ർ ഓ​ഫി​സു​ക​ൾ, എം.​ഇ.​എ​സ് സ്കൂ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് പോ​കു​ന്ന​വ​രും നാ​ട്ടു​കാ​രും പ​ക​രം വ​ഴി​ക​ൾ ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്ന് ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്‌​സ​ൺ ടി.​പി. ഷാ​ജി അ​ഭ്യ​ർ​ത്ഥി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Pattambi Taluk Hospital Road Development Work Soon
Next Story