Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightനാ​ദ​വ​ർ​ണ...

നാ​ദ​വ​ർ​ണ വി​സ്മ​യ​മാ​യി പ​ട്ടാ​മ്പി ദേ​ശീ​യോ​ത്സ​വം

text_fields
bookmark_border
നാ​ദ​വ​ർ​ണ വി​സ്മ​യ​മാ​യി പ​ട്ടാ​മ്പി ദേ​ശീ​യോ​ത്സ​വം
cancel
camera_alt

 പ​ട്ടാ​മ്പി ദേ​ശീ​യോ​ത്സ​വ​ത്തി​ന്റെ ഭാ​ഗ​മാ​യു​ള്ള ന​ഗ​ര പ്ര​ദ​ക്ഷി​ണ ഘോ​ഷ​ായാ​ത്ര മേ​ലെ പ​ട്ടാ​മ്പി​യി​ൽ നി​ന്ന് ആ​രം​ഭി​ച്ച​പ്പോ​ൾ

മു​സ്ത​ഫ അ​ബൂ​ബ​ക്ക​ർ

പ​ട്ടാ​മ്പി: നാ​ദ​വ​ർ​ണ വി​സ്മ​യ​ങ്ങ​ളാ​ൽ നാ​ടും ന​ഗ​ര​വു​മു​ണ​ർ​ത്തി നൂ​റ്റാ​ണ്ട് പി​ന്നി​ട്ട് പ​ട്ടാ​മ്പി ദേ​ശീ​യോ​ത്സ​വം. ത​ല​യെ​ടു​പ്പു​ള്ള അ​റു​പ​തോ​ളം ആ​ന​ക​ളും ത്ര​സി​പ്പി​ക്കു​ന്ന ബാ​ൻ​ഡ് വാ​ദ്യ​വും ആ​വേ​ശം നി​റ​ച്ചൊ​ഴു​കി​യെ​ത്തി​യ ആ​യി​ര​ങ്ങ​ളും കാ​ഴ്ച വ​സ​ന്ത​മൊ​രു​ക്കി​യ ദേ​ശീ​യോ​ത്സ​വം അ​വി​സ്മ​ര​ണീ​യ​നു​ഭ​വ​മാ​യി. ആ​ലൂ​ർ വ​ലി​യ പൂ​ക്കു​ഞ്ഞി​ക്കോ​യ ത​ങ്ങ​ളു​ടെ സ്മ​ര​ണ​യി​ൽ കൊ​ണ്ടാ​ടു​ന്ന നേ​ർ​ച്ച മ​ത സൗ​ഹാ​ർ​ദത്തി​ന്റെ ഉ​ത്സ​വ​മാ​യി ദേ​ശീ​യോ​ത്സ​വ​മാ​യാ​ണാ​ഘോ​ഷി​ക്കു​ന്ന​ത്.

കേ​ന്ദ്ര ആ​ഘോ​ഷ ക​മ്മി​റ്റി​യു​ടെ നി​ർ​ദേ​ശാ​നു​സ​ര​ണം ചു​റ്റു​വ​ട്ട​ത്തു​ള്ള ഉ​പ​ക​മ്മി​റ്റി​ക​ൾ വൈ​വി​ധ്യ​മാ​ർ​ന്ന പ​രി​പാ​ടി​ക​ളോ​ടെ പ​ങ്കാ​ളി​ക​ളാ​യി. ഇൗ ​വ​ർ​ഷം 56 ഉ​പ​ക​മ്മ​ിറ്റി​ക​ളാ​ണു​ണ്ടാ​യി​രു​ന്ന​ത്. ഗാ​ന​മേ​ള​യും ഒ​പ്പ​ന​യും ദ​ഫ് മു​ട്ടും ഡി.​ജെ​യു​മാ​യി ശ​നി​യാ​ഴ്ച ത​ന്നെ ആ​ഘോ​ഷ​രാ​വി​ന് തു​ട​ക്ക​മി​ട്ടി​രു​ന്നു. നൂ​റു​ക​ണ​ക്കി​നാ​ളു​ക​ൾ രാ​ത്രി​യെ പ​ക​ലാ​ക്കി ക​ലാ​പ​രി​പാ​ടി​ക​ൾ​ക്ക് ക​ണ്ണും​കാ​തും മ​ന​വു​മ​ർ​പ്പി​ച്ച് തെ​രു​വു​ക​ൾ ച​ടു​ല​മാ​ക്കി.

ഞാ​യ​റാ​ഴ്ച രാ​വി​ലെ ബ​സ് സ്റ്റാ​ൻ​ഡി​ൽ സം​ഗ​മി​ച്ച് നേ​ർ​ച്ച​യു​ടെ പാ​ര​മ്പ​ര്യാ​വ​കാ​ശി​ക​ളെ ആ​ന​യി​ച്ച് കൊ​ടി​യേ​റ്റ​ത്തി​ന് പു​റ​പ്പെ​ട്ടു. തു​ട​ർ​ന്ന് മു​ഹ​മ്മ​ദ് മു​ഹ്‌​സി​ൻ എം.​എ​ൽ.​എ, ന​ഗ​ര​സ​ഭ വൈ​സ് ചെ​യ​ർ​മാ​ൻ ടി.​പി. ഷാ​ജി, കേ​ന്ദ്ര ആ​ഘോ​ഷ ക​മ്മ​റ്റി ഭാ​ര​വാ​ഹി​ക​ളാ​യ മു​ര​ളീ​ധ​ര​ൻ വേ​ളേ​രി മ​ഠം, അ​ലി പൂ​വ്വ​ത്തി​ങ്ക​ൽ, വി.​കെ. ക​ബീ​ർ തു​ട​ങ്ങി​യ​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ത​ക്ബീ​ർ വി​ളി​ക​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ കൊ​ടി​യേ​റ്റം ന​ട​ത്തി.

നൂ​റ്റി​ഒ​മ്പ​താം നേ​ർ​ച്ച​ക്ക് നാ​ന്ദി​കു​റി​ച്ച് ആ​ചാ​ര​വെ​ടി​ക​ൾ മു​ഴ​ങ്ങി​യ​തോ​ടെ ന​ഗ​രം ബാ​ൻ​ഡ് വാ​ദ്യ​ത്തി​നും താ​ള​മേ​ള​ങ്ങ​ൾ​ക്കും വ​ഴി​മാ​റി. വൈ​കീ​ട്ട് നേ​ർ​ച്ച​യി​ലെ പ്ര​ധാ​നി​ക​ളാ​യ റാ​വു​ത്ത​ർ​മാ​രും ആ​ഘോ​ഷ ക​മ്മ​റ്റി​ക​ളും മേ​ലെ പ​ട്ടാ​മ്പി ജ​ങ്ഷ​നി​ലെ​ത്തി. തു​ട​ർ​ന്ന് വി.​കെ. ശ്രീ​ക​ണ്ഠ​ൻ എം.​പി, കേ​ന്ദ്ര നേ​ർ​ച്ചാ​ഘോ​ഷ ക​മ്മ​റ്റി ഭാ​ര​വാ​ഹി​ക​ൾ, രാ​ഷ്ട്രീ​യ-​സാ​മൂ​ഹിക-​സാം​സ്കാ​രി​ക പ്ര​മു​ഖ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ഗ​ര പ്ര​ദ​ക്ഷി​ണ മ​ത സൗ​ഹാ​ർ​ദ സാം​സ്‌​കാ​രി​ക ഘോ​ഷ​യാ​ത്ര തു​ട​ങ്ങി.

ഗ​ജ​വീ​ര​ന്മാ​രും താ​ള​മേ​ള​ങ്ങ​ളു​മാ​യു​ള്ള ഘോ​ഷ​യാ​ത്ര​യെ ആ​ശീ​ർ​വ​ദി​ക്കാ​ൻ ന​ഗ​ര​പാ​ത​ക്കി​രു​വ​ശ​ത്തും കെ​ട്ടി​ട​ങ്ങ​ളി​ലും സ്ത്രീ​ക​ളു​ൾ​പ്പെ​ടെ ആ​യി​ര​ങ്ങ​ളാ​ണ് ഒ​ത്തു​ചേ​ർ​ന്ന​ത്.ഘോ​ഷ​യാ​ത്ര ബ​സ് സ്റ്റാ​ൻ​ഡി​ൽ സ​മാ​പി​ച്ച​തോ​ടെ ക​ണ്ണു​ക​ൾ​ക്കാ​ന​ന്ദ​മേ​കി ഗ​ജ​സം​ഗ​മം ന​ട​ന്നു.രാ​ത്രി ഉ​പ ആ​ഘോ​ഷ​ക​മ്മ​റ്റി​ക​ൾ പ​ങ്കെ​ടു​ത്ത സി​നി​മാ​റ്റി​ക്-​ബാ​ൻ​ഡ് വാ​ദ്യ​മ​ത്സ​ര​ത്തി​നും വ​ലി​യ ജ​ന​ക്കൂ​ട്ടം സാ​ക്ഷി​ക​ളാ​യി. പു​ല​ർ​ച്ചെ ക​രി​മ്പു​ള്ളി​യി​ൽ നി​ന്നാ​രം​ഭി​ച്ച അ​പ്പ​പ്പെ​ട്ടി വ​ര​വ് ജാ​റ​ത്തി​ങ്ക​ലെ​ത്തി​യ​തോ​ടെ സ​മാ​പ​ന​മാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Pattambi national festival
News Summary - Pattambi national festival with colorful
Next Story