വൈദ്യുതി നിരക്ക് വർധന: ഹൈവോൾട്ട് പ്രതിഷേധം
text_fieldsവൈദ്യുതി നിരക്ക് വർധനക്കെതിരെ പട്ടാമ്പി മുനിസിപ്പൽ കോൺഗ്രസ് കമ്മിറ്റി നടത്തിയ പ്രതിഷേധ പ്രകടനം
പട്ടാമ്പി: വൈദ്യുതി നിരക്ക് വർധനക്കെതിരെ പട്ടാമ്പി മുനിസിപ്പൽ കോൺഗ്രസ് കമ്മിറ്റി പ്രതിഷേധ പ്രകടനവും ധർണയും നടത്തി. കെ.ആർ. നാരായണ സ്വാമി ഉദ്ഘാടനം ചെയ്തു. ഉമ്മർ കിഴായൂർ അധ്യക്ഷത വഹിച്ചു. ജിതേഷ് മോഴിക്കുന്നം, കെ. ബഷീർ, പി. കുട്ടിയാഹു, കെ. സൈതലവി, സി. ഹനീഫാ മാനു, ടി.പി. മുഹമ്മദ് ഹനീഫ, പി. മുനീർ, കെ. മൻസൂർ, കെ. ഷൗക്കത്തലി, കെ. ശിഹാബ്, പ്രകാശൻ കൊടലൂർ, കെ. പ്രസാദ്, വാഹിദ് കൽപക എന്നിവർ സംസാരിച്ചു.
മണ്ണാർക്കാട്: വൈദ്യുതി നിരക്ക് വർധനക്കെതിരെ കുമരംപുത്തൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പന്തം കൊളുത്തി പ്രകടനം നടത്തി. മണ്ഡലം പ്രസിഡന്റ് കെ. ഫിലിപ്പ് നേതൃത്വം നൽകി. ബ്ലോക്ക് പ്രസിഡന്റ് അസിസ് ഭീമനാട് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് വൈസ് പ്രസിഡന്റുമാരായ ശശിധരൻ എടത്തൊടിയിൽ, വി.പി. ശശികുമാർ, ബ്ലോക്ക് സെക്രട്ടറിമാരായ എം.ജെ. തോമസ്, സൈമൺ ജോർജ്, നൗഫൽ തങ്ങൾ, കുമരംപുത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജൻ ആമ്പടത്ത്, മഹിള കോൺഗ്രസ് നേതാക്കളായ വിജയലക്ഷ്മി, ആലീസ്, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് നവാസ് പൊൻപാറ എന്നിവർ സംസാരിച്ചു.
പട്ടാമ്പി: വൈദ്യുതി നിരക്ക് വർധനവിനെതിരെ വെൽഫെയർ പാർട്ടി കാരക്കാട് യൂനിറ്റ് ഓങ്ങല്ലൂരിൽ പന്തം കൊളുത്തി പ്രതിഷേധ പ്രകടനം നടത്തി. നാസർ കാരക്കാട്, ഉമർ പറമ്പിൽ, ഹംസ പാപ്പങ്ങാട്ടിൽ, എം. വി. റഷീദ് എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

