പിലാപ്പുള്ളി ആശുപത്രിയിൽ ഫാർമസിസ്റ്റ് അവധിയിൽ; രോഗികൾ വലയുന്നു
text_fieldsപിലാപ്പുള്ളി കുടുംബാരോഗ്യ കേന്ദ്രം
പെരിങ്ങോട്ടുകുറുശ്ശി: മാസങ്ങളായി സ്ഥിരം ഫാർമസിസ്റ്റില്ലാത്തതിനാൽ പെരിങ്ങോട്ടുകുറുശ്ശി പിലാപ്പുള്ളി സർക്കാർ കുടുംബാരോഗ്യ കേന്ദ്രത്തിൽ രോഗികൾ വലയുന്നു. ഇവിടെ ഉണ്ടായിരുന്ന ഫാർമസിസ്റ്റ് വിരമിക്കാനടുത്തതോടെ അവധിയിലാണ്.
രോഗികൾക്ക് ചികിത്സിക്കുന്ന ഡോക്ടർ തന്നെയാണ് മരുന്നുനൽകുന്നത്. ജില്ല മെഡിക്കൽ ഓഫിസറെ വിഷയം അറിയിച്ചിട്ടുണ്ടെന്നും അവിടെ നിന്നാണ് തീരുമാനം വരേണ്ടതെന്നും പെരിങ്ങോട്ടുകുറുശ്ശി കുടുംബാരോഗ്യ ക്ഷേന്ദ്രത്തിലെ മെഡിക്കൽ ഓഫിസർ ഡോ. അനിത പറഞ്ഞു. മിക്ക ദിവസങ്ങളിലും രാവിലെ തന്നെ രോഗികൾ മരുന്നിനായി കാത്തുനിൽക്കുന്നത് ഇവിടുത്തെ കാഴ്ചയാണെന്ന് നാട്ടുകാർ പറഞ്ഞു.

