കൊടുന്തിരപ്പുള്ളി കുടുംബാരോഗ്യ കേന്ദ്രത്തിൽ സ്ഥിരം ഡോക്ടർമാരില്ല; രോഗികൾ വലയുന്നു
text_fieldsപിരായിരി പഞ്ചായത്തിലെ കൊടുന്തിരപ്പുള്ളി കുടുംബാരോഗ്യ കേന്ദ്രം
പിരായിരി: ആയിരക്കണക്കിന് പാവപ്പെട്ട രോഗികളുടെ ആശ്രയമായ പിരായിരി പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിൽ സ്ഥിരം ഡോക്ടർ ഇല്ലാത്തതിനാൽ രോഗികൾ ബുദ്ധിമുട്ടുന്നതായി പരാതി.
പ്രമേഹം മുതലായ രോഗത്തിനുള്ള സൗജന്യ ചികിത്സയും മുടങ്ങിയിരിക്കുകയാണ്. ജനസംഖ്യ കൂടുതലുള്ള പഞ്ചായത്തിൽ കൊടുന്തിരപ്പുള്ളിയിലെ പ്രാഥമിക കുടുംബാരോഗ്യ കേന്ദ്രത്തിൽ ഏറെക്കാലമായി സ്ഥിരം ഡോക്ടറില്ലാത്തത് വലിയ പ്രതിഷേധമുയർത്തിയിട്ടുണ്ട്.
ദിവസവും വൈകീട്ട് അഞ്ച് വരെ ചികിത്സ ലഭിക്കാനുള്ള സംവിധാനം ഉറപ്പാക്കണമെന്ന് ജനതാദൾ എസ് പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. ജനതാദൾ എസ് പാലക്കാട് നിയോജകമണ്ഡലം പ്രസിഡന്റ് രമേഷ് കുമാർ ഉദ്ഘാടനം ചെയ്തു. സതീഷ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി പ്രസാദ്, ലെനിൻ, രാജേഷ് രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

