ജല അതോറിറ്റി പൊളിച്ചിട്ട റോഡ് ആര് നന്നാക്കും?
text_fieldsവാട്ടർ അതോറിറ്റി പൊളിച്ചിട്ട മണ്ണൂർ പള്ളിപ്പടി-കിഴക്കുംപുറം റോഡ്
പത്തിരിപ്പാല: പൈപ്പ് സ്ഥാപിക്കാനായി ഒരുവർഷം മുമ്പ് ജല അതോറിറ്റി വെട്ടിപ്പൊളിച്ച റോഡ് നന്നാക്കാൻ നടപടിയായില്ല. മണ്ണൂർ പള്ളിപ്പടി-കിഴക്കുംപുറം റോഡാണ് നവീകരണം കാത്തുകഴിയുന്നത്. കുടിവെള്ള പദ്ധതി പ്രവൃത്തി പൂർത്തിയായി ഒരുവർഷത്തോളമായിട്ടും റോഡ് നവീകരിക്കാൻ തയാറായിട്ടില്ല. വേനലിന് മുമ്പ് റോഡ് നന്നാക്കുമെന്ന് അധികൃതർ നാട്ടുകാർക്ക് ഉറപ്പുനൽകിയെങ്കിലും പാലിച്ചില്ല. തൊട്ട് മുന്നിലാണ് കിഴക്കുംപുറം ജുമാമസ്ജിദ്.
മഴക്കാലത്ത് മുട്ടോളം ചളി കടന്നാണ് ആളുകൾ ഇവിടേക്കെത്തിയിരുന്നത്. റോഡിൽ കുഴി നിറഞ്ഞതോടെ വാഹന യാത്രക്കാരും ദുരിതത്തിലാണ്. മദ്റസ വിദ്യാർഥികളും ഇതുമൂലം പ്രയാസപ്പെടുകയാണ്. ഇരുചക്ര വാഹനക്കാർ അപകടത്തിൽപെടുന്നതും പതിവാണ്. വേനലിലെങ്കിലും ടാറിങ് നടത്തി റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന് വാർഡ് അംഗം വി.എം. അൻവർ സാദിക് ആവശ്യപ്പെട്ടു.