Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightPathiripalachevron_rightവീ​ട്​...

വീ​ട്​ കു​ത്തി​ത്തു​റ​ന്ന്​ അ​ധ്യാ​പി​ക​യു​ടെ മാ​ല ക​വ​ർ​ന്നു

text_fields
bookmark_border
വീ​ട്​ കു​ത്തി​ത്തു​റ​ന്ന്​ അ​ധ്യാ​പി​ക​യു​ടെ മാ​ല ക​വ​ർ​ന്നു
cancel

പ​ത്തി​രി​പ്പാ​ല: വീ​ട് കു​ത്തി​ത്തു​റ​ന്ന് ബെ​ഡ് റൂ​മി​ൽ കി​ട​ന്നു​റ​ങ്ങു​ക​യാ​യി​രു​ന്ന അ​ധ്യാ​പി​ക​യു​ടെ താ​ലി​മാ​ല ക​വ​ർ​ന്നു.ല​ക്കി​ടി​മം​ഗ​ലം പ​ട്ടി​പ​റ​മ്പി​ൽ ഗം​ഗാ​ധ​ര‍െൻറ വീ​ട്ടി​ലാ​ണ് ക​വ​ർ​ച്ച ന​ട​ന്ന​ത്. ഇ​ദ്ദേ​ഹ​ത്തിെൻറ മ​രു​മ​ക​ളും പ​ത്തി​രി​പ്പാ​ല​യി​ൽ സ്വ​കാ​ര്യ സ്കൂ​ളി​ലെ അ​ധ്യാ​പി​ക​യു​മാ​യ ദി​വ്യ​യു​ടെ ര​ണ്ടു പ​വ​ൻ വ​രു​ന്ന താ​ലി​മാ​ല​യാ​ണ് മോ​ഷ്​​ടാ​വ് ക​വ​ർ​ന്ന​ത്.

ബു​ധ​നാ​ഴ്ച പു​ല​ർ​ച്ച ര​ണ്ട​ര​യോ​ടെ​യാ​ണ് സം​ഭ​വം. വീ​ടിെൻറ പി​ൻ​വാ​തി​ലിെൻറ ബോ​ൾ​ട്ട് ത​ക​ർ​ത്ത ശേ​ഷം അ​ക​ത്ത് ക​യ​റി​യാ​ണ് ക​വ​ർ​ച്ച.ക​ഴു​ത്തി​ൽ​നി​ന്ന് മാ​ല ക​വ​ർ​ന്ന​തോ​ടെ അ​ധ്യാ​പി​ക നി​ല​വി​ളി​ക്കു​ക​യും ലൈ​റ്റ് തെ​ളി​യി​ക്കു​ക​യും ചെ​യ്ത​തോ​ടെ സ്വ​ർ​ണ​മാ​ല​യു​മാ​യി മോ​ഷ്​​ടാ​വ് ഓ​ടി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. മാ​ല​യു​ടെ ലോ​ക്ക​റ്റ് താ​ഴെ​നി​ന്ന് ല​ഭി​ച്ചു.

ക​മ്പി​പ്പാ​ര ഉ​പ​യോ​ഗി​ച്ച് ജ​ന​ൽ ക​മ്പി വ​ള​ച്ച് അ​ക​ത്ത് ക​ട​ക്കാ​നു​ള്ള ശ്ര​മം പ​രാ​ജ​യ​പ്പെ​ട്ട​തോ​ടെ​യാ​ണ് പി​ൻ​വാ​തി​ലിെൻറ കു​റ്റി ത​ക​ർ​ത്ത് അ​ക​ത്ത് ക​യ​റി​യ​ത്. വീ​ട്ടു​ട​മ ന​ൽ​കി​യ പ​രാ​തി​യെ തു​ട​ർ​ന്ന് ഒ​റ്റ​പ്പാ​ലം പൊ​ലീ​സെ​ത്തി അ​ന്വേ​ഷ​ണം തു​ട​ങ്ങി. ല​ക്കി​ടി മേ​ഖ​ല​യി​ൽ മോ​ഷ​ണം വ്യാ​പ​ക​മാ​യ​തോ​ടെ നാ​ട്ടു​കാ​ർ ഭീ​തി​യി​ലാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Theft
News Summary - Theft in Teacher House
Next Story