Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightPathiripalachevron_rightപൂട്ടിയിട്ട വീട്...

പൂട്ടിയിട്ട വീട് കുത്തിത്തുറന്ന്​ മോഷണം

text_fields
bookmark_border
പൂട്ടിയിട്ട വീട് കുത്തിത്തുറന്ന്​ മോഷണം
cancel
camera_alt

മോ​ഷ​ണം ന​ട​ന്ന ല​ക്കി​ടി മം​ഗ​ല​ത്തെ വീ​ട്ടി​ൽ പൊ​ലീ​സ് നാ​യ പ​രി​ശോ​ധി​ക്കു​ന്നു

പ​ത്തി​രി​പ്പാ​ല: ല​ക്കി​ടി മം​ഗ​ല​ത്ത് പൂ​ട്ടി​ക്കി​ട​ന്ന വീ​ട്ടി​ൽ മോ​ഷ​ണം. ല​ക്കി​ടി​മം​ഗ​ലം അ​നു​ശ്രീ​യി​ൽ അ​നു​യോ​ജി​െൻറ വീ​ട്ടി​ലാ​ണ് ക​ഴി​ഞ്ഞ​ദി​വ​സം മോ​ഷ​ണം ന​ട​ന്ന​ത്. വി​ല​പി​ടി​പ്പു​ള്ള കാ​മ​റ, വ​സ്ത്ര​ങ്ങ​ൾ, മി​ക്സി, വാ​ച്ച്, ഫി​ലിം പ്രൊ​ജ​ക്റ്റ​ർ, ര​ണ്ട്​ പ​വ​ൻ സ്വ​ർ​ണ​നാ​ണ​യം, 20,000 രൂ​പ എ​ന്നി​വ ന​ഷ്​​ട​മാ​യി. ര​ണ്ടു​ല​ക്ഷം രൂ​പ​യു​ടെ ന​ഷ്​​ടം ക​ണ​ക്കാ​ക്കു​ന്നു.

വ്യാ​ഴാ​ഴ്ച രാ​വി​ലെ വീ​ട് പൂ​ട്ടി പാ​ല​ക്കാ​​ട്ടെ കു​ടും​ബ​വീ​ട്ടി​ൽ പോ​യി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി എ​ട്ടി​ന്​ തി​രി​ച്ചെ​ത്തി​യ​പ്പോ​ഴാ​ണ് മോ​ഷ​ണ​വി​വ​രം അ​റി​യു​ന്ന​ത്. വീ​ടി​െൻറ മു​ൻ വാ​തി​ലും അ​ടു​ക്ക​ള വാ​തി​ലും പൂ​ട്ട് കു​ത്തി​പൊ​ളി​ച്ചാ​ണ് അ​ക​ത്ത് ക​ട​ന്ന് മോ​ഷ​ണം ന​ട​ത്തി​യ​ത്. വാ​തി​ലി​െൻറ പി​ടി സ​മീ​പ​ത്തു​നി​ന്ന്​ ക​ണ്ടെ​ത്തി. ഒ​റ്റ​പ്പാ​ലം പൊ​ലീ​സും ഷൊ​ർ​ണൂ​രി​ൽ​നി​ന്ന്​ ഡോ​ഗ് സ്കോ​ഡും സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധി​ച്ചു.

ക​നാ​ൽ വ​ക്കി​ലൂ​ടെ നൂ​റ് മീ​റ്റ​ർ ഓ​ടി​യ പൊ​ലീ​സ് നാ​യ പ്ര​ധാ​ന റോ​ഡി​ലെ​ത്തി​യ ശേ​ഷം നി​ന്നു. ഒ​രാ​ഴ്ച മു​മ്പും ല​ക്കി​ടി കൂ​ട്ടു​പാ​ത​യി​ൽ സ​മീ​പ​ത്ത് സ​മാ​ന​രീ​തി​യി​ൽ മോ​ഷ​ണം ന​ട​ന്നി​രു​ന്നു. സം​സ്ഥാ​ന പാ​ത​ക്ക​രി​കി​ൽ അ​ടു​ത്ത​ടു​ത്താ​യി ര​ണ്ട്​ മോ​ഷ​ണം ന​ട​ന്നി​ട്ടും തു​മ്പു​ണ്ടാ​ക്കാ​ൻ പൊ​ലീ​സി​ന് ക​ഴി​ഞ്ഞി​ട്ടി​ല്ല. ഇ​തി​നാ​ൽ ജ​ന​ങ്ങ​ൾ ആ​ശ​ങ്ക​യി​ലാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RobberyTheft News
News Summary - Theft by breaking locked house
Next Story