Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightPathiripalachevron_rightസ​പ്ലൈ​കോ നെ​ല്ല്...

സ​പ്ലൈ​കോ നെ​ല്ല് സം​ഭ​രി​ക്കു​ന്നി​ല്ല; ക​ർ​ഷ​ക​ർ ദു​രി​ത​ത്തി​ൽ

text_fields
bookmark_border
സ​പ്ലൈ​കോ നെ​ല്ല് സം​ഭ​രി​ക്കു​ന്നി​ല്ല; ക​ർ​ഷ​ക​ർ ദു​രി​ത​ത്തി​ൽ
cancel
camera_alt

സം​ഭ​ര​ണം ന​ട​ക്കാ​ത്ത​തി​നാ​ൽ പേ​രൂ​രി​ൽ വീ​ടു​ക​ളി​ൽ സൂ​ക്ഷി​ച്ച നെ​ൽ​ച്ചാ​ക്കു​ക​ൾ

പ​ത്തി​രി​പ്പാ​ല: കൊ​യ്ത്ത് ക​ഴി​ഞ്ഞ് മാ​സ​ങ്ങ​ളാ​യി​ട്ടും സ​പ്ലൈ​കോ നെ​ല്ല് സം​ഭ​രി​ക്കു​ന്നി​ല്ലെ​ന്ന് ആ​ക്ഷേ​പം. ല​ക്കി​ടി​പേ​രൂ​ർ ക​യ്പ​യി​ൽ പാ​ട​ശേ​ഖ​ര​ത്തി​ലെ ഇ​രു​പ​തോ​ളം ക​ർ​ഷ​രാ​ണ് ദു​രി​ത​ത്തി​ലാ​യ​ത്. ഉ​ണ​ക്കി​യ നെ​ല്ല് ചാ​ക്കി​ലാ​ക്കി പ​ല​രും വീ​ട്ടി​ന​ക​ത്ത് സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്.

ഏ​ജ​ൻ​റിെൻറ ആ​ളു​ക​ൾ വ​ന്ന് നെ​ല്ല് നോ​ക്കി​യ ശേ​ഷം പ​ല കാ​ര​ണ​ങ്ങ​ൾ പ​റ​ഞ്ഞ് ബു​ദ്ധി​മു​ട്ടി​ക്കു​ന്ന​താ​യും ചെ​റു​കി​ട ക​ർ​ഷ​ക​ർ പ​രാ​തി​പ്പെ​ട്ടു.

നെ​ല്ല് സം​ഭ​രി​ക്കാ​ൻ വൈ​കു​ന്ന​ത് സ്വ​കാ​ര്യ ക​ച്ച​വ​ട​ക്കാ​രെ സ​ഹാ​യി​ക്കാ​നാ​ണെ​ന്ന് ക​ർ​ഷ​ക​ർ പ​രാ​തി​പ്പെ​ട്ടു. സ​പ്ലെ​കോ 27.48 രൂ​പ​ക്കാ​ണ് സം​ഭ​രി​ക്കു​ന്നെ​ങ്കി​ലും കി​ലോ 16 രൂ​പ​ക്കാ​ണ് സ്വ​കാ​ര്യ ക​ച്ച​വ​ട​ക്കാ​ർ നെ​ല്ലെ​ടു​ക്കു​ന്ന​ത്. സം​ഭ​ര​ണ​ത്തി​ൽ കാ​ല​താ​മ​സം വ​രു​ന്ന​ത് മൂ​ലം ക​ടം വീ​ട്ടാ​നാ​യി പ​ല​രും സ്വ​കാ​ര്യ ഉ​ട​മ​ക​ൾ​ക്ക് കി​ട്ടി​യ വി​ല​യ്​​ക്ക് നെ​ല്ല് ന​ൽ​കു​ക​യാ​ണ് ചെ​യ്യു​ന്ന​ത്.

ചി​ല ക​ർ​ഷ​ക​രു​ടെ നെ​ല്ല് സം​ഭ​രി​ച്ച് കൊ​ണ്ടു​പോ​യി മാ​സം ക​ഴി​ഞ്ഞെ​ങ്കി​ലും പി.​ആ​ർ.​എ​സ് ഇ​നി​യും ല​ഭി​ച്ചി​ട്ടി​ല്ലെ​ന്ന് ക​ർ​ഷ​ക​ൻ കൂ​ടി​യാ​യ സ​തീ​ഷ് കു​മാ​ർ പ​റ​ഞ്ഞു.

ക​യ്പ​യി​ൽ പാ​ട​ശേ​ഖ​ര​ത്തി​ലെ 20ഓ​ളം ചെ​റു​കി​ട ക​ർ​ഷ​ക​ർ നെ​ല്ല് ചാ​ക്കു​കെ​ട്ടി​ലാ​ക്കി കാ​ത്തി​രി​പ്പി​ലാ​ണ്. ഫീ​ൽ​ഡ് ഓ​ഫി​സ​ർ എ​ത്തി നെ​ല്ല് പ​രി​ശോ​ധ​ന പൂ​ർ​ത്തി​യാ​ക്കി ഒ​രാ​ഴ്ച ക​ഴി​ഞ്ഞി​ട്ടും ഒ​രു ന​ട​പ​ടി​യും ഉ​ണ്ടാ​യി​ട്ടി​ല്ല​ത്രേ.

മേ​ഖ​ല​യി​ൽ 20 ട​ൺ നെ​ല്ല് സം​ഭ​രി​ക്കാ​നു​ണ്ട്. നെ​ല്ല് സം​ഭ​ര​ണം വേ​ഗ​ത്തി​ലാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ക​ല​ക്ട​റെ നേ​രി​ൽ ക​ണ്ട് പ​രാ​തി ന​ൽ​കാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ് ക​ർ​ഷ​ക​ർ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:farmerSUPPLYCOpaddy farmers
News Summary - Supplyco is not storing paddy farmers in crisis
Next Story