വികസനത്തിൽ രാഷ്ട്രീയമില്ല –കെ.വി. വിജയദാസ് എം.എൽ.എ
text_fieldsപത്തിരിപ്പാല: വികസന കാര്യങ്ങളിൽ മണ്ഡലത്തിലെ മുഴുവൻ ജനപ്രതിനിധികളും പിന്തുണ നൽകിയതായി കെ.വി. വിജയദാസ് എം.എൽ.എ. ജനപ്രതിനിധികൾക്കായി മണ്ണൂർ പഞ്ചായത്ത് ഹാളിൽ എം.എൽ.എ സംഘടിപ്പിച്ച സൗഹൃദ കൂട്ടായ്മയും സ്നേഹാദരവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണ്ഡലത്തിൽ ഉൾപ്പെട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറുമാർ, പഞ്ചായത്ത് പ്രസിഡൻറുമാർ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ, വൈസ് പ്രസിഡൻറുമാർ തുടങ്ങി 40ഒാളം പേരെ എം.എൽ.എ ഉപഹാരം നൽകി ആദരിച്ചു. വികസനത്തിൽ രാഷ്ട്രീയമില്ലെന്നും വികസന കാര്യത്തിൽ തന്നോട് മുഴുവൻ പഞ്ചായത്തുകളും സഹകരിച്ചതായും അതിനാൽ കേരളത്തിലെ മികച്ച മണ്ഡലമാക്കാനും കഴിഞ്ഞതായി എം.എൽ.എ പറഞ്ഞു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എം.പി. ബിന്ദു അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡൻറുമാരായ, അഡ്വ. കെ. മജീദ്, പി. മണികണ്ഠൻ, കെ. രമണി, ഒ.കെ. ഷെരീഫ്, ബിന്ദുകൃഷ്ണദാസ്, എസ്. ജിൻസി, പി. ലത, ഒ.വി. സ്വാമിനാഥൻ, സി.കെ. ജയശ്രീ, സി.സി. കൃഷ്ണൻകുട്ടി, വി. സേതുമാധവൻ, കെ.സി. കിഷോർ കുമാർ, കെ.ആർ. ശാന്തകുമാരി എന്നിവർ സംസാരിച്ചു.

