കനത്ത വേനലിലും ഞാവളിൻകടവ് തടയണ ജല സമൃദ്ധിയിൽ
text_fieldsകടുത്തവേനലിലും ജല സമൃദ്ധിയിലായ ഞാവളിൻകടവ് തടയണ
പത്തിരിപ്പാല (പാലക്കാട്): കനത്ത വേനലിലും ഞാവളിൻകടവ് തടയണജല സമൃദ്ധിയിൽ. മണ്ണൂർ പഞ്ചായത്ത് കുടിവെള്ള പദ്ധതിക്കായി 20 വർഷംമുമ്പ് നിർമിച്ച തടയണയാണിത്.
മങ്കര, മണ്ണൂർ, ലക്കിടിപേരൂർ, പെരുങ്ങോട്ടുകുർശ്ശി തുടങ്ങിയ പഞ്ചായത്തുകളിലേക്കുള്ള ജലവിതരണവും ഞാവളിൻകടവ് തടയണയിൽനിന്നാണ്. കഴിഞ്ഞവർഷം വേനലിൽ തടയണയിലെ ജലം കുറഞ്ഞത് അധികാരികളെ ആശങ്കപ്പെടുത്തിയിരുന്നു.
ജലം നിറഞ്ഞ് കവിഞ്ഞതോടെ നൂറുകണക്കിന് കുടുംബാംഗങ്ങൾ കുളിക്കാനും അലക്കാനുമായി എത്തുന്നുണ്ട്. മീൻ പിടിത്തക്കാർക്കും ചാകരയാണ്. വൈകുന്നേരങ്ങളിൽ തടയണ കാണാൻ നിരവധി വിനോദ സഞ്ചാരികളും എത്തുന്നത് പതിവായിട്ടുണ്ട്.