Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightPathiripalachevron_rightബ്ലാക്ക്​ ഫംഗസ്:...

ബ്ലാക്ക്​ ഫംഗസ്: വയോധികന്​ മരുന്നെത്തിച്ചു

text_fields
bookmark_border
ബ്ലാക്ക്​ ഫംഗസ്: വയോധികന്​ മരുന്നെത്തിച്ചു
cancel

പ​ത്തി​രി​പ്പാ​ല: ബ്ലാ​ക്ക്​ ഫം​ഗ​സ് ബാ​ധി​ച്ച് വീ​ട്ടി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന വ​യോ​ധി​ക​ന്​ മ​ണ്ണൂ​ർ പ​ഞ്ചാ​യ​ത്ത്​ അ​ധി​കൃ​ത​രു​ടെ ഇ​ട​പെ​ട​ൽ മൂ​ലം ല​ക്ഷ​ങ്ങ​ൾ വി​ല​യു​ള്ള മ​രു​ന്ന് മു​ബൈ​യി​ൽ​നി​ന്ന്​ സൗ​ജ​ന്യ​മാ​യെ​ത്തി. 24 ദി​വ​സ​ത്തേ​ക്കു​ള്ള മ​രു​ന്നാ​ണ് എ​ത്തി​ച്ച​ത്. മ​രു​ന്നി​ന് വ​ഴി​യി​ല്ലാ​തെ ദു​രി​ത​ത്തി​ൽ ക​ഴി​ഞ്ഞി​രു​ന്ന മ​ങ്ക​ര ഓ​രാ​മ്പ​ള്ളം സ്വ​ദേ​ശി 70കാ​ര​നാ​ണ് ഒ​രാ​ഴ്ച​ക്ക​കം മ​രു​ന്നെ​ത്തി​യ​ത്. ഇ​ദ്ദേ​ഹം തൃ​ശൂ​ർ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ കോ​വി​ഡ് ബാ​ധി​ച്ച് ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ്​ ബ്ലാ​ക്ക്​ ഫം​ഗ​സ് പി​ടി​പെ​ട്ട​ത്. ര​ണ്ടു​മാ​സ​ത്തെ ചി​കി​ത്സ​ക്കു​ശേ​ഷം ഇ​വ​രെ മ​ങ്ക​ര​യി​ലെ വീ​ട്ടി​ലെ​ത്തി​ച്ചു. ല​ക്ഷ​ങ്ങ​ൾ വി​ല പി​ടി​പ്പു​ള്ള മ​രു​ന്നാ​യ​തി​നാ​ൽ കു​ടും​ബ​ത്തി​ന് താ​ങ്ങാ​നാ​യി​ല്ല.

പ​ഞ്ചാ​യ​ത്ത് വൈ​സ്​ പ്ര​സി​ഡ​ൻ​റ്​ ഒ.​വി. സ്വാ​മി നാ​ഥ​ൻ, മെ​ഡി​ക്ക​ൽ ഓ​ഫി​സ​ർ ല​ത എ​ന്നി​വ​ർ കേ​ര​ള മെ​ഡി​ക്ക​ൽ കോ​ർ​പ​റേ​ഷ​ൻ ലി​മി​റ്റ​ഡ് വ​ഴി ബ​ന്ധ​പ്പെ​ട്ട​തോ​ടെ​യാ​ണ് സ​ർ​ക്കാ​റി​െൻറ സ​ഹാ​യ​ത്തോ​ടെ മു​ബൈ​യി​ൽ​നി​ന്ന്​ മ​രു​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്ത് എ​ത്തി​ച്ച​ത്.

തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്ന്​ വെ​ള്ളി​യാ​ഴ്ച ഉ​ച്ച​യോ​ടെ മ​ണ്ണൂ​ർ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ​ത്തി​ച്ചു. 24 ദി​വ​സ​ത്തേ​ക്കു​ള്ള മ​രു​ന്നി​ന് 2.16 ല​ക്ഷം രൂ​പ​യാ​ണ് വി​ല. കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ​ത്തി​യ മ​രു​ന്ന് മ​ണ്ണൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ്​ എ​സ്. അ​നി​ത​യും മെ​ഡി​ക്ക​ൽ ഓ​ഫി​സ​ർ ല​ത​യും ചേ​ർ​ന്ന് രോ​ഗി​യു​ടെ കു​ടും​ബ​ത്തി​ന് കൈ​മാ​റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Black fungus
News Summary - Black fungus: The elderly were medicated
Next Story