Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightPathiripalachevron_rightബേക്കറി ഉടമക്ക്...

ബേക്കറി ഉടമക്ക് അക്കൗണ്ടിൽനിന്ന് 45,000 രൂപ നഷ്ടപ്പെട്ടു

text_fields
bookmark_border
ബേക്കറി ഉടമക്ക് അക്കൗണ്ടിൽനിന്ന് 45,000 രൂപ നഷ്ടപ്പെട്ടു
cancel

പത്തിരിപ്പാല: ബേക്കറി ഉടമയുടെ ബാങ്ക് അക്കൗണ്ടിൽനിന്ന് 45,000 രൂപ നഷ്ടപ്പെട്ടു. മണ്ണൂർ സെൻറർ പോയൻറ് ബേക്കേഴ്സ് ഉടമ സി. വിശ്വംഭരനാണ് തുക നഷ്ടമായത്. കഴിഞ്ഞദിവസം രാവിലെ പത്തരയോടെ പാലക്കാട് വലിയങ്ങാടിയിൽ സാധനങ്ങൾ വാങ്ങുന്നതിനായി ഗൂഗിൽപേ വഴി തുക കൈമാറുന്നതിനിടെയാണ് അക്കൗണ്ടിൽ ഉണ്ടായിരുന്ന 45,000 രൂപ പിൻവലിക്കപ്പെട്ടത്. മൂന്ന് കടകളിൽ ഗൂഗിൾപേ വഴി പണം നൽകിയിരുന്നു.

നാലാമത്തെ കടയിലും ഗൂഗിൾപേ വഴി പണം ട്രാൻസ്ഫർ ചെയ്യാൻ കഴിയാതെ വന്നതോടെ സമീപത്തെ എ.ടി.എം കൗണ്ടറിൽ കയറി ബാലൻസ് പരിശോധിച്ചപ്പോഴാണ് 45,000 രൂപ നഷടപ്പെട്ടതായി കണ്ടത്തിയത്. ഉടൻ കേരളശ്ശേരി എസ്.ബി.ഐ ബാങ്ക് മാനേജരെ വിവരം അറിയിക്കുകയും പത്തിരിപ്പാലയിലെ അക്ഷയ കേന്ദ്രം വഴി സൈബർ സെല്ലിന് പരാതി നൽകുകയും ചെയ്തു. എന്നാൽ, പണം നഷ്ടമായിട്ടും ഫോണിലേക്ക് മെസേജ് പോലും വരാതെയാണ് തുക പിൻവലിക്കപ്പെട്ടത്. വിശ്വംഭരൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സൈബർ സെൽ അന്വേഷണം ഊർജിതമാക്കി. മങ്കര പൊലീസിലും പരാതി നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bank accountGoogle paycyber-fraudsTheft Case
News Summary - Bakery owner loses Rs. 45,000 from account
Next Story