30 ഏക്കർ നെൽപാടത്തെ വയ്ക്കോൽ കത്തിനശിച്ചു
text_fieldsമങ്കര അതിർകാട് പാടശേഖരത്തിലെ നെൽപാടങ്ങൾക്ക് തീപിടിച്ചപ്പോൾ
പത്തിരിപ്പാല: മങ്കര അതിർകാട് പാടശേഖരത്തിലെ നെൽപാടത്ത് തീപിടിച്ചു. 30 ഏക്കർ സ്ഥലത്ത് ഉണക്കാനിട്ട വയ്ക്കോൽ കത്തിനശിച്ചു. ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം. മങ്കര അതിർകാട് പാടശേഖരത്താണ് സംഭവം.
സമീപത്തെ കൊയ്തെടുക്കാറായ നെൽ വയലിൽ തീ എത്തിയെങ്കിലും നാട്ടുകാരും കർഷകരും ഇടപെട്ട് അണച്ചതോടെ വലിയ നാശം ഒഴിവായി. രേഷ്മ, പഴണൻ കുട്ടി, വേലപ്പു, ബിജു, മനോജ്, രാമചന്ദ്രൻ, സുധാകരൻ, രാധാകൃഷ്ണൻ, കണ്ണൻ, മണി, ഷൈജു, പങ്കുണ്ണി എന്നിവരുടെ നെൽപാടത്തിലാണ് തീപടർന്നത്. ഏകദേശം 25,000 രൂപയുടെ നഷ്ടമുണ്ടായി. കോങ്ങാട്ടുനിന്ന് ഫയർഫോഴ്സും സ്ഥലത്തെത്തി.
കുറ്റിക്കാടുകൾക്ക് തീപിടിച്ചു
പട്ടാമ്പി: റെയിൽവേ കമാനത്തിന് സമീപത്തെ കുറ്റിക്കാടുകൾക്ക് തീപിടിച്ചു. ഞായറാഴ്ച വൈകീട്ട് നാലോടെയാണ് തീപിടിച്ചത്. അഗ്നിരക്ഷ സേനയും പൊലീസും സ്ഥലത്തെത്തി തീയണച്ചു.