Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നാല് പെൺകുട്ടികളെ പീഡിപ്പിച്ച പാസ്റ്ററിന് നാല് വധശിക്ഷ

text_fields
bookmark_border
തിരുനെൽവേലി പോക്സോ കോടതിയാണ് ശിക്ഷ വിധിച്ചത്
നാല് പെൺകുട്ടികളെ പീഡിപ്പിച്ച പാസ്റ്ററിന് നാല് വധശിക്ഷ
cancel
camera_alt

പാ​സ്റ്റ​ർ എ​ബ്ര​ഹാ​മി​നെ കോ​ട​തി​യി​ൽ​നി​ന്ന് ജ​യി​ലി​ലേ​ക്ക് കൊ​ണ്ടു​പോ​കു​ന്നു

കോയമ്പത്തൂർ: തിരുനെൽവേലിയിൽ ബൈബിൾ ക്ലാസിന്റെ മറവിൽ നാല് പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ക്രിസ്ത്യൻ പാസ്റ്റർ എബ്രഹാമിന് (53) തിരുനെൽവേലി പോക്സോ പ്രത്യേക കോടതി നാല് വധശിക്ഷ വിധിച്ചു. 2022ൽ ഒരു കുടുംബത്തിലെ എട്ട്, 12, 13 വയസ്സുള്ള കുട്ടികൾ ഉൾപ്പെടെ നാല് പെൺകുട്ടികളെ വീട്ടിൽ പൂട്ടിയിട്ട് പീഡിപ്പിച്ചെന്ന പരാതിയിലാണ് നടപടി.

ഇരയുടെ മാതാവ് നൽകിയ പരാതിയിൽ വനിത പൊലീസ് സംഘം അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. തിരുനെൽവേലി പോക്സോ പ്രത്യേക കോടതി ജഡ്ജി സുരേഷ് കുമാർ പ്രതിക്ക് നാല് വധശിക്ഷയും 52,000 രൂപ പിഴയും വിധിച്ചു.

കൂടാതെ, ഇരയായ പെൺകുട്ടികൾക്ക് തമിഴ്‌നാട് സർക്കാർ 10 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകാനും കോടതി ഉത്തരവിട്ടു. വിധി കേട്ട എബ്രഹാം ബോധരഹിതനായി. വിധി കേൾക്കാൻ എബ്രഹാമിന്റെ ഭാര്യയും മകളും കോടതിയിലെത്തിയിരുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Pastor Gets 4 Death Sentences for Raping 4 Girls
Next Story