പാർട്ടി പ്രവർത്തകർ വീട് നിർമിച്ചുനൽകി; ദേവയാനിയമ്മ ഇനി സ്നേഹത്തണലിൽ
text_fields ശ്രീകൃഷ്ണപുരം: കരിമ്പുഴ ഗ്രാമപഞ്ചായത്തിലെ കുലിക്കിലിയാട് കളരിക്കൽ ദേവയാനിയമ്മ ഇനി സ്നേഹത്തണലിൽ പാർക്കും. സി.പി.എം കരിമ്പുഴ ലോക്കൽ കമ്മിറ്റി നിർമിച്ചുനൽകിയ വീടിെൻറ താക്കോൽദാനം ജില്ല സെക്രട്ടറി സി.കെ. രാജേന്ദ്രൻ നിർവഹിച്ചു.
സി.പി.എം ഏരിയ കമ്മിറ്റി അംഗം എം. മോഹനൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. എം.എൽ.എമാരായ പി. ഉണ്ണി, പി.കെ. ശശി, ജില്ല കമ്മിറ്റി അംഗങ്ങളായ അഡ്വ. കെ. പ്രേംകുമാർ, കെ.എസ്. സലീഖ, ഏരിയ സെക്രട്ടറി എൻ. ഹരിദാസ്, പി. സജീവ് കുമാർ, ലോക്കൽ സെക്രട്ടറി കെ. സുബ്രഹ്മണ്യൻ, എം. രാമചന്ദ്രൻ എന്നിവർ സംസാരിച്ചു.
ചോർന്നൊലിക്കുന്ന കൂരയിൽ 60 വയസ്സുള്ള മകളുമൊത്ത് ഏറെ കഷ്ടതയോടെയാണ് ദേവയാനിയമ്മ കഴിഞ്ഞിരുന്നത്. സഹായിക്കാൻ ആരുമില്ലാതെ സർക്കാർസംവിധാനങ്ങളും പുറംതിരിഞ്ഞുനിന്നപ്പോഴാണ് സി.പി.എം സഹായഹസ്തവുമായി എത്തിയത്.
ആറു ലക്ഷം രൂപ ചെലവിൽ 520 ചതുരശ്ര അടി വിസ്തീർണമുള്ള വീടാണ് ഒരുക്കിയത്. ശ്രീകൃഷ്ണപുരം ഏരിയ കമ്മിറ്റി നിർമിച്ചുനൽകുന്ന നാലാമത്തെ വീടാണിത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

