ചാലിശ്ശേരി വസ്ത്രവ്യാപാര സ്ഥാപനത്തിൽ തീപിടിത്തം; അര ലക്ഷം രൂപയുടെ നാശനഷ്ടം
text_fieldsചാലിശ്ശേരിയിൽ തീ പിടിച്ച വസ്ത്രവ്യാപാര സ്ഥാപനത്തിന്റെ അകഭാഗം
കൂറ്റനാട്: ചാലിശ്ശേരി സെന്ററിൽ പ്രവർത്തിക്കുന്ന ‘ഷഹല ഗാർമെന്റ്സ്’ വസ്ത്രവ്യാപാര സ്ഥാപനത്തിൽ തീപിടിത്തം. അപകടത്തിൽ കടക്കകത്തുണ്ടായിരുന്ന ഫാൻ, ഫർണിച്ചറുകൾ, പ്രദർശനത്തിന് വെച്ചിരുന്ന വസ്ത്രങ്ങൾ എന്നിവ പൂർണമായി കത്തിനശിച്ചു. ബുധനാഴ്ച രാവിലെ ഏഴോടെയാണ് സംഭവം. കട അടഞ്ഞുകിടക്കുന്ന സമയത്ത് അകത്തുനിന്ന് പുക ഉയരുന്നത് സമീപവാസികളുടെയും വഴിയാത്രക്കാരുടെയും ശ്രദ്ധയിൽപ്പെടുകയായിരുന്നു.
ഉടൻ നാട്ടുകാർ ചാലിശ്ശേരി പൊലീസിലും ഫയർഫോഴ്സിലും വിവരമറിയിച്ചു. അഗ്നിരക്ഷാസേന എത്തുന്നതുവരെ കാത്തുനിൽക്കാതെ നാട്ടുകാർ സംഘടിച്ച് വെള്ളമൊഴിച്ച് തീ കെടുക്കാൻ ശ്രമിച്ചതിനാൽ സമീപത്തെ മറ്റ് സ്ഥാപനങ്ങളിലേക്ക് തീ പടരാതെ ദുരന്തമൊഴിവായി. വിവരമറിഞ്ഞ് കുന്നംകുളത്തുനിന്ന് അഗ്നിരക്ഷാസേന സ്ഥലത്തെത്തി. കടയിലെ ഫാനിൽ നിന്നുണ്ടായ ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. അമ്പതിനായിരത്തിലധികം രൂപയുടെ നഷ്ടം സംഭവിച്ചതായാണ് പ്രാഥമിക വിലയിരുത്തൽ.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

