പറളി അപകട മേഖല; പൊതുമരാമത്തിന്റേത് അനാസ്ഥയെന്ന്
text_fieldsപറളി ചന്തപ്പുരയിലെ റോഡ് മുറിച്ചുകടക്കുന്ന ഭാഗത്തെ സീബ്രാലൈൻ മാഞ്ഞു തുടങ്ങിയപ്പോൾ
പറളി: മേഖലയിൽ നിരന്തരമുണ്ടാകുന്ന വാഹനാപകടത്തിന്റെ കാരണം പൊതുമരാമത്ത് വകുപ്പിന്റെ അനാസ്ഥയെന്ന് ആക്ഷേപം. സംസ്ഥാനപാതയിൽ കല്ലേക്കാട് മുതൽ തേനൂർ വരെയുള്ള പ്രദേശങ്ങളാണ് അപകടത്തുരുത്തായത്. ചൊവ്വാഴ്ച രാത്രി പറളി ചന്തപ്പുരക്കുസമീപം നടന്ന വാഹനാപകടം ഏറെ ദാരുണമായിരുന്നു.
സംസ്ഥാനപാതയിൽ റോഡ് മുറിച്ചുകടക്കുന്ന ഭാഗത്ത് സീബ്ര ലൈൻ ഇല്ല. ഗതാഗതതിരക്കുള്ള റോഡായിട്ടും റോഡിന്റെ മധ്യത്തിൽ രേഖയില്ല.
പ്രധാന കവലകളിൽ തെരുവുവിളക്കും പ്രകാശിക്കുന്നില്ല. ചൊവ്വാഴ്ച രാത്രി 8.30ന് അപകടം നടന്ന ചക്കാന്തറയിൽ അപകട സമയത്ത് കൂരിരുട്ടായിരുന്നു.

