പറമ്പിക്കുളം ഡാം ജലനിരപ്പ് താഴുന്നു
text_fieldsജലനിരപ്പ് താഴ്ന്ന പറമ്പിക്കുളം ഡാം
പറമ്പിക്കുളം: പറമ്പിക്കുളം ഡാമിലെ ജലനിരപ്പ് 29.52 അടിയായി താഴ്ന്നു. വേനൽ ശക്തമായതും ഷട്ടർ തകർച്ചയുമാണ് ജലനിരപ്പ് വേഗത്തിൽ താഴ്ന്നതിന് വഴിവെച്ചത്. ഇതുകൂടാതെ 960 ഘന അടി വെള്ളം തമിഴ്നാട് കനാൽ വഴി കൊണ്ടുപോകുന്നുണ്ട്. ഡാമിന്റെ പരമാവധി സംഭരണ ശേഷി 72 അടി.
മണക്കടവ് വിയറില്‍ 2022 ജൂലൈ ഒന്ന് മുതല്‍ 2023 ഫെബ്രുവരി 22 വരെ 6084.80 ദശലക്ഷം ഘനയടി ജലം കേരളത്തിന് ലഭിച്ചു. പറമ്പിക്കുളം-ആളിയാര്‍ കരാര്‍ പ്രകാരം 1165.20 ദശലക്ഷം ഘനയടി ജലം ലഭിക്കാനുള്ളതായി സംയുക്ത ജലക്രമീകരണ വിഭാഗം അധികൃതർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

