പറമ്പിക്കുളം പൂപ്പാറയിൽ ഇത്തവണ പോളിങ് ബൂത്തില്ല
text_fieldsപറമ്പിക്കുളം: ഇത്തവണ പൂപ്പാറയിൽ പോളിങ് ബൂത്തില്ലാത്തതിനാൽ 14 കിലോമീറ്റർ നടന്ന് ആദിവാസികൾ വോട്ട് ചെയ്യാനെത്തണം. 1526 വോട്ടർമാരുള്ള പറമ്പിക്കുളം മേഖലയിൽ പൂപ്പാറ കോളനിയിൽ മാത്രം 127 വോട്ടർമാരാണുള്ളത്.
പതിറ്റാണ്ടുകളുടെ ആവശ്യമായ പോളിങ് ബൂത്ത് കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിന് പൂപ്പാറയിൽ അനുവദിച്ചിരുന്നെങ്കിലും ഇത്തവണ കലക്ടർ ഇടപെടാത്തതിനാലാണ് 30ൽ അധികം വയോധികരും ഇരുപതോളം രോഗികളുമായ വോട്ടർമാരുള്ള പൂപ്പാറവാസികൾക്ക് ദുരിതമായത്. പി.എ.പി കോളനിയിലെ ടൈഗർ ഹാളിലാണ് ഇത്തവണ പൂപ്പാറ കോളനിവാസികൾ എത്തേണ്ടത്.
ദുർഘടമായ വഴിയിലൂടെ 14 കിലോമീറ്റർ കാൽനടയായോ പറമ്പിക്കുളം ഡാമിലൂടെ മുള ഉപയോഗിച്ച് നിർമിച്ച ചങ്ങാടമായ പോണ്ടിയിൽ തുഴഞ്ഞോ എത്തേണ്ട അവസ്ഥയാണ്. മുതുവാന്മാരുടെ വിഭാഗത്തിൽ ഉൾപ്പെടുന്ന 120ൽ അധികം ആദിവാസി കുടുംബങ്ങൾ താമസിക്കുന്ന പൂപ്പാറയിൽ പോണ്ടിയിലും കാൽനടയായും പ്രായമായവരും രോഗികളും വോട്ട് ചെയ്യാൻ എത്താറില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

