പാലക്കാട് ജില്ല കായികമേള സമാപനത്തിലേക്ക്
text_fieldsകനത്ത മഴയിൽ നടന്ന ജൂനിയർ ഗേൾസ് ലോങ് ജമ്പ് മത്സരത്തിൽ സ്വർണം നേടുന്ന വെെഷ്ണവി ദിനേശ് (ജി.വി.എച്ച്.എസ്.എസ് കൊപ്പം)
പാലക്കാട്: ഗവ. മെഡിക്കൽ കോളജ് സിന്തറ്റിക് ഗ്രൗണ്ടിൽ നടക്കുന്ന ജില്ല കായികമേളയിൽ പറളി ഉപജില്ല കുതിക്കുന്നു. 22 സ്വർണം, 20 വെള്ളി, 12 വെങ്കലം മെഡലുകൾ വാരിക്കൂട്ടി 192 പോയിന്‍റുമായാണ് പറളി ഉപജില്ല മുന്നിട്ടുനിൽക്കുന്നത്. രണ്ടാം സ്ഥാനത്തുള്ള കൊല്ലങ്കോട് ഉപജില്ലയെക്കാളും ബഹുദൂരം മുന്നിലാണ് പറളി. 12 സ്വർണവും 11 വെള്ളിയും അഞ്ച് വെങ്കലവും നേടി 103 പോയിന്റോടെയാണ് കൊല്ലങ്കോട് രണ്ടാം സ്ഥാനത്തെത്തിയത്. പാലക്കാട് ഉപജില്ല 77 പോയിന്‍റുമായി മൂന്നാം സ്ഥാനത്തുണ്ട്. ആറ് സ്വർണം, 10 വെള്ളി, 10 വെങ്കലം എന്നിങ്ങനെയാണ് പാലക്കാടിന്റെ മെഡൽ നേട്ടം.
സ്കൂളുകളിൽ 87 പോയിന്‍റുമായി പറളി ഹൈസ്കൂളാണ് മുന്നിൽ. 13 സ്വർണം, ആറ് വെള്ളി, നാല് വെങ്കലം എന്നിങ്ങനെയാണ് മെഡൽ നേട്ടം. മുണ്ടൂർ എച്ച്.എസ് 78 പോയിന്‍റുമായി രണ്ടാം സ്ഥാനത്തുണ്ട്. ഏഴ് സ്വർണം, 12 വെള്ളി, ഏഴ് വെങ്കലം എന്നിങ്ങനെയാണ് മുണ്ടൂരിന്റെ മെഡലുകൾ. ആറ് സ്വർണം, മൂന്ന് വെള്ളി, മൂന്ന് വെങ്കലം എന്നിവ നേടി 42 പോയിന്‍റുമായി വി.എം.എച്ച്.എസ് വടവന്നൂരാണ് മൂന്നാം സ്ഥാനത്ത്.
സമാപന ദിവസമായ ഞായറാഴ്ച ക്രോസ് കൺട്രി, ഷോട്ട് പുട്ട്, 200 മീറ്റർ, ഡിസ്കസ് ത്രോ, 800 മീറ്റർ, ഹാമർ ത്രോ, ഹൈജമ്പ്, ലോങ് ജമ്പ്, റിലേ തുടങ്ങിയ ഇനങ്ങളിലെ ഫൈനൽ നടക്കും. സമാപന സമ്മേളനം രമേഷ് പിഷാരടി എം.എൽ.എ ഉദ്ഘാടനം ചെയ്യും.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

