ഓലകരിച്ചിൽ വ്യാപകം; പറളി മേഖലയിൽ കർഷകർ ആശങ്കയിൽ
text_fieldsപറളി കിണാവല്ലൂർ പ്രദേശത്തെ ഓലകരിച്ചിൽ രോഗം ബാധിച്ച നെൽകൃഷി
പറളി: ഒന്നാം വിള നെൽകൃഷിക്ക് ഓലകരിച്ചിൽ രോഗം ബാധിച്ച് കൃഷി നശിച്ച് കർഷകർ ആശങ്കയിൽ. പറളി പഞ്ചായത്തിലെ കിണാവല്ലൂർ, തലപ്പൊറ്റ, വലിയകാട് പ്രദേശങ്ങളിലെ കതിര് നിരന്ന പാടശേഖരങ്ങളിലാണ് ഓലകരിച്ചിൽ രോഗം ബാധിച്ച് വ്യാപകമായി കൃഷി നശിച്ചത്.
രോഗം വ്യാപകമായി ബാധിച്ചതിനാൽ കൊയ്തെടുക്കാൻ ഒന്നുമില്ലാത്ത അവസ്ഥയിൽ പാടെ നശിച്ച സ്ഥിതിയിലാണ്. കടം വാങ്ങിയും പണയപ്പെടുത്തിയും കൃഷിയിറക്കിയ കർഷകർ കൃഷിയിൽ മിച്ചം ഒന്നുമില്ലെങ്കിലും കടം വാങ്ങി ഇറക്കിയ തുക തിരിച്ചടക്കാൻ എന്തു ചെയ്യുമെന്ന വേവലാതിയിലാണ്.
കൃഷിനശിച്ചവർക്ക് അർഹമായ നഷ്ടപരിഹാരം നൽകി സഹായിക്കണമെന്നും കാർഷിക മേഖലയോട് താൽപര്യമുണ്ടാക്കാനുതകുന്ന പദ്ധതികൾ സർക്കാറും കൃഷിവകുപ്പും നടപ്പാക്കണമെന്നും വിവിധ പാടശേഖര സമിതി ഭാരവാഹികളും കർഷകരും ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

