നാട്ടുകാർക്ക് സ്വന്തം ചെലവിൽ കുടിവെള്ളവുമായി പഞ്ചായത്തംഗം
text_fieldsപത്തിരിപ്പാല: കുടിവെള്ളക്ഷാമം രൂക്ഷമായ മണ്ണൂർ നാലാം വാർഡിൽ സ്വന്തം ചെലവിൽ ടാങ്കറിൽ കുടിവെള്ളമെത്തിച്ച് പഞ്ചായത്തംഗം. പ്രദേശവാസികളുടെ പരാതിയിലാണ് നാലാം വാർഡ് അംഗം ഷഫീന നജീബ് മണിക്കൂറുകൾക്കകം കുടിവെള്ളം എത്തിച്ചത്. കളത്തുംപടി, നിലാഞ്ചേരിക്കുന്ന്, കറുകംപറ പ്രദേശങ്ങളിലേക്കാണ് വെള്ളം എത്തിച്ചത്.
ഉയർന്ന പ്രദേശങ്ങളായതിനാൽ ഞാവലിൻ കടവ് പദ്ധതിയിലെ വെള്ളം എത്തിയില്ല. കഴിഞ്ഞദിവസം മോട്ടോർ തകരാറിലായതിനെ തുടർന്ന് രണ്ടു ദിവസം വെള്ളം മുടങ്ങി. തകരാർ പരിഹരിച്ചെങ്കിലും ഇവിടങ്ങളിൽ വെള്ളമെത്തിയില്ല. ആവശ്യമുള്ളവർക്ക് ഇനിയും കുടിവെള്ളം എത്തിക്കുമെന്ന് ഷഫീന നജീബ് പറഞ്ഞു. എസ്.ജെ.എൻ. നജീബ്, ജലീൽ, ഉവൈസ്, എൻ.എച്ച്. ഹാരിഷ്, ഉണ്ണികൃഷ്ണൻ, രാജൻ, അബൂതാഹിർ, സുഗുണ എന്നിവർ വിതരണത്തിന് നേതൃത്വം നൽകി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

