Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightനാട്ടിലാകെ...

നാട്ടിലാകെ വോട്ടോട്ടം

text_fields
bookmark_border
നാട്ടിലാകെ വോട്ടോട്ടം
cancel
camera_alt

പി​രാ​യി​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് നാ​ലാം വാ​ർ​ഡ് സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി ഷ​റീ​ന ജ​ലീ​ൽ

പ്ര​ചാ​ര​ണ​ത്തി​ൽ

പി​രി​യാ​രി: പ​ഞ്ചാ​യ​ത്ത് നാ​ലാം വാ​ർ​ഡ് സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി ഷ​റീ​ന ജ​ലീ​ലി‍െൻറ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണം അ​വ​സാ​ന ഘ​ട്ട​ത്തി​ലേ​ക്ക്.

ക​ഴി​ഞ്ഞ​ത​വ​ണ വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി പി​ന്തു​ണ​യോ​ടെ മ​ത്സ​രി​ച്ച് വാ​ർ​ഡി​ൽ വി​ജ​യി​ച്ച സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി റി​യാ​സ് ഖാ​ലി​ദി​െൻറ പി​ൻ​ഗാ​മി​യാ​യി മ​ത്സ​രി​ക്കു​ന്ന ഷ​റീ​ന ജ​ലീ​ൽ 2015-20 കാ​ല​യ​ള​വി​ൽ വാ​ർ​ഡി​ൽ ന​ട​പ്പാ​ക്കി​യ മൂ​ന്ന് കോ​ടി​യി​ല​ധി​കം രൂ​പ​യു​ടെ വി​ക​സ​നം മു​ന്നി​ൽ വെ​ച്ചാ​ണ് വോ​ട്ട് ചോ​ദി​ക്കു​ന്ന​ത്. മൂ​ന്നാം​ഘ​ട്ട പ​ര്യ​ട​ന​ത്തി​നു​ശേ​ഷം ഞാ​യ​റാ​ഴ്ച തെ​ര​ഞ്ഞെ​ടു​പ്പ് ചി​ഹ്ന​മാ​യ കു​ട​യും ചൂ​ടി സ്ക്വാ​ഡ് ന​ട​ന്നു.

ആ​ല​ത്തൂ​ർ: ​ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണം അ​വ​സാ​ന റൗ​ണ്ടി​ലേ​ക്ക്. ഒ​ന്ന്, 16 വാ​ർ​ഡു​ക​ളി​ൽ വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി സ്ഥാ​നാ​ർ​ഥി​ക​ളും വാ​ർ​ഡ്​ 15 ൽ ​പാ​ർ​ട്ടി പി​ന്തു​ണ​ക്കു​ന്ന സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി​യു​മാ​ണു​ള്ള​ത്. വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി ര​ണ്ട്​​ത​വ​ണ തു​ട​ർ​ച്ച​യാ​യി വി​ജ​യി​ച്ച സീ​റ്റാ​ണ്​ ​വാ​ർ​ഡ്​ 16. വാ​ർ​ഡ് 15ലും 16​ലും യു.​ഡി.​എ​ഫും വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി​യും ത​മ്മി​ലാ​ണ് പ്ര​ധാ​ന മ​ത്സ​രം.

വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി വി​ജ​യി​ച്ച 16ൽ ​ക​ഴി​ഞ്ഞ ര​ണ്ടു ത​വ​ണ​യും എ​ൽ.​ഡി.​എ​ഫ് മൂ​ന്നാം സ്ഥാ​ന​ത്താ​യി​രു​ന്നു.

കൊ​ല്ല​ങ്കോ​ട്: ബി.​ജെ.​പി സ്ഥാ​നാ​ർ​ഥി സം​ഗ​മം ദേ​ശീ​യ നി​ർ​വാ​ഹ​ക സ​മി​തി​യം​ഗം പി.​കെ. കൃ​ഷ്​​ണ​ദാ​സ്​ ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു.

ത​ദേ​ശ​ഭ​ര​ണ തെ​ര​​ഞ്ഞെ​ടു​പ്പി​ൽ ച​രി​ത്ര​ത്തി​ലി​ല്ലാ​ത്ത, തി​രി​ച്ച​ടി ദേ​ശ​വി​രു​ദ്ധ ശ​ക്​​തി​ക​ളു​മാ​യി കൂ​ട്ടു​കൂ​ടു​ന്ന ഇ​ട​ത്-​വ​ല​ത് മു​ന്ന​ണി​ക​ൾ​ക്ക്​ ഉ​ണ്ടാ​കു​മെ​ന്ന്​ പി.​കെ. കൃ​ഷ്ണ​ദാ​സ് പ​റ​ഞ്ഞു. ദി​വാ​ക​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Welfare partyCampaigningPanchayat election 2020
Next Story