പണിമുടക്കി പാലക്കാട്ടെ ട്രാഫിക് സിഗ്നലുകൾ
text_fieldsപാലക്കാട് വിക്ടോറിയ
കോളജ് ജങ്ഷനിലെ
പ്രവർത്തനരഹിതമായ
ട്രാഫിക് സിഗ്നൽ
പാലക്കാട്: നഗരത്തിലെ ട്രാഫിക് സിഗ്നലുകൾ പണിമുടക്കുന്നത് പതിവാകുന്നു. നഗരത്തിലെ സുഗമമായ ഗതാഗതത്തിന് സ്ഥാപിച്ച ട്രാഫിക് സിഗ്നലുകൾ പലയിടത്തും കണ്ണടക്കുന്നത് ഗതാഗതക്കുരുക്കിന് കാരണമാകുന്നു. സ്കൂളും കോളജും പ്രവർത്തിക്കുന്ന വിക്ടോറിയ കോളജ് ജങ്ഷനിലെ ട്രാഫിക് സിഗ്നലുകൾ പ്രവർത്തനരഹിതമാണ്. ചുണ്ണാമ്പുത്തറ, പുതിയപാലം, മലമ്പുഴ ഭാഗത്തുനിന്ന് നഗരത്തിലേക്കും തിരികെയും വിക്ടോറിയ കോളജ് ജങ്ഷൻ വഴിയാണ് വരുന്നതും പോകുന്നതും.
മോയൻസിന്റെ മുന്നിലെ ജാഗ്രത സിഗ്നൽ പൂർണമായും പ്രവർത്തിക്കുന്നില്ല. റെയിൽവേ മേൽപാലത്തിൽ മോയൻസിലേക്കും ബസ് സ്റ്റാൻഡിലേക്കും വേർപിരിയുന്ന സ്ഥലത്തെ സിഗ്നലിന്റെ തൂണിളകി പ്രവർത്തന രഹിതമായി സമീപത്തെ സൂചന ബോർഡിന് മേലെയാണ് കിടക്കുന്നത്.
നഗരസഭയാണ് സിഗ്നലുകളുടെ അറ്റകുറ്റപ്പണികളും പരിപാലനവും നടത്തേണ്ടത്. നഗരത്തിൽ ഗതാഗതക്കുരുക്ക് രൂക്ഷമാകുമ്പോഴും സുഗമമായ യാത്രക്ക് സ്ഥാപിച്ച ട്രാഫിക് സിഗ്നലുകൾ പ്രവർത്തനരഹിതമായി കിടക്കുന്നത് കണ്ടില്ലെന്ന ഭാവമാണ് നഗരസഭക്ക്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

