പാലക്കാട്ട് ചൂട് 40നു മുകളിൽ, സൂര്യാഘാത മുന്നറിയിപ്പ്
text_fieldsതിരുവനന്തപുരം: പാലക്കാടിനെ ചുട്ടുപൊള്ളിച്ച് ചൂട് കനക്കുന്നു. തിങ്കളാഴ്ച ജില്ലയിൽ 40.1 ഡിഗ്രി സെൽഷ്യസാണ് രേഖപ്പെടുത്തിയത്. ഞായറാഴ്ച 40.5 ഡിഗ്രി അനുഭവപ്പെട്ടു. സാധാരണയിൽനിന്ന് 4.2 ഡിഗ്രിയോളം ചൂടാണ് ഉയർന്നത്. ചൂട് ഉയരുന്ന സാഹര്യത്തിൽ പാലക്കാടുൾപ്പെടെ 12 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
കൊല്ലം, കോഴിക്കോട്, തൃശൂർ, കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില 38 ഡിഗ്രി വരെയും പത്തനംതിട്ട, എറണാകുളം, മലപ്പുറം, കാസർകോട് ജില്ലകളിൽ ഉയർന്ന താപനില 37 ഡിഗ്രി വരെ വരെയും തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം ജില്ലകളിൽ ഉയർന്ന താപനില 36 ഡിഗ്രി വരെയും ഉയരുമെന്ന് കാലാവസ്ഥ കേന്ദ്രം അറിയിച്ചു.
ഉയർന്ന ചൂടിനെ തുടർന്ന് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. അതിനാൽ രാവിലെ 11 മുതൽ വൈകീട്ട് മൂന്നുവരെ സൂര്യപ്രകാശം നേരിട്ട് ശരീരത്തിൽ ഏൽക്കുന്നത് ഒഴിവാക്കണം.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

