നെന്മാറ ജനവാസമേഖലയിൽ പുലിയും കുട്ടികളും
text_fieldsപാലക്കാട്: നെന്മാറയിൽ ജനവാസമേഖലയിൽ പുലിയെയും കുട്ടികളെയും കണ്ടത് പരിഭ്രാന്തി പരത്തി. നെന്മാറ അളുവശേരി പോക്കാമട കൊടുവാൾപാറക്ക് സമീപമാണ് ചൊവ്വാഴ്ച രാവിലെ പുലിയെയും രണ്ടു കുട്ടികളെയും പ്രദേശവാസികൾ കണ്ടത്. നെല്ലിയാമ്പതി വനമേഖലയോട് ചേർന്നുനിൽക്കുന്ന ആവനാട് കുന്നിന് സമീപമുള്ള പോക്കാമട കുന്നിന് താഴെയാണ് പുലിയെ കണ്ടത്.
പ്രത്യേക ശബ്ദത്തിലുള്ള മുരൾച്ച കേട്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ രണ്ട് മരങ്ങളുടെ കൊമ്പുകളിലാണ് രണ്ട് പുലിക്കുട്ടികളെയാണ് ആദ്യം കണ്ടത്. പിന്നീട് വലിയ പുലിയെയും കണ്ടു. വനപാലകർ എത്തി പരിശോധന നടത്തിയപ്പോൾ പുലിയുടെ സാന്നിധ്യം തിരിച്ചറിഞ്ഞു. തുടർന്ന് പടക്കം പൊട്ടിച്ച് പുലികളെ വനമേഖലയിലേക്ക് കയറ്റി. പ്രദേശത്ത് വനം വകുപ്പ് നിരീക്ഷണ കാമറയും സ്ഥാപിച്ചു. രാത്രികാല നിരീക്ഷണം നടത്തുമെന്നും വനപാലകർ പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

