പാലക്കാടിന്റെ സ്വന്തം കുഞ്ഞൂഞ്ഞ്
text_fieldsനെന്മാറ അയിലൂരിൽ കെ.എസ്.യുവിന്റെ നേതൃത്വത്തിൽ നിർധന വിദ്യാർഥിനിക്ക്
നിർമിച്ചു നൽകിയ വീട് കൈമാറ്റത്തിനിടെ ഉമ്മൻ ചാണ്ടി
നെന്മാറ: അന്തരിച്ച മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ ഉമ്മൻചാണ്ടിയുടെ നെന്മാറയുള്ള ബന്ധം അനുസ്മരിച്ച നേതാക്കൾ. സ്വാശ്രയ പ്ലസ് ടു കോഴ്സ് നടത്തിയ അയിലൂർ ഐ.എച്ച്. ആർ.ഡി. സ്ഥാപനത്തെ കോളേജ് ആക്കി ഉയർത്തിയതും കെട്ടിട ഉദ്ഘാടനം നടത്തിയതും ഉമ്മൻചാണ്ടിയാണെന്ന് ഡി.സി.സി സെക്രട്ടറി കെ.ജി. എൽദോ പറഞ്ഞു. മികച്ച പഞ്ചായത്ത് എന്ന അംഗീകാരം ലഭിച്ച അയിലൂർ പഞ്ചായത്ത് സ്വന്തം കെട്ടിടം ഉദ്ഘാടനം ചെയ്തതും ഉമ്മൻചാണ്ടിയായിരുന്നു. നെന്മാറ അഗ്രികൾച്ചർ ഇമ്പ്രൂവ്മെന്റ് സഹകരണ സംഘം ഉദ്ഘാടനം, നെല്ലിയാമ്പതി ഓറഞ്ച് ഫാമിലെ ഗസ്റ്റ് ഹൗസ് ഉദ്ഘാടനം തുടങ്ങി നെന്മാറ അയലൂർ മേഖലയിലെ പ്രമുഖ പ്രവർത്തകരുടെ വിവാഹം, അകാലത്തിൽ പൊലിഞ്ഞ നേതാക്കളുടെ അനുസ്മരണം തുടങ്ങിയ വിവിധ പരിപാടികൾക്ക് എപ്പോഴും നെന്മാറയിൽ എത്തുന്ന കാര്യവും നിർധന വിദ്യാർഥിനിക്കായി കെ.എസ്.യു പ്രവർത്തകരുടെ നേതൃത്വത്തിൽ നിർമിച്ച വീടിന്റെ താക്കോൽദാനം നടത്തിയതും എൽദോ ഓർത്തെടുത്തു.

