Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_right'സർ-മാഡം' വിളി...

'സർ-മാഡം' വിളി ഒഴിവാക്കണമെന്ന ​പ്രമേയം പാലക്കാട്​ നഗരസഭ തള്ളി; കാര്യമിതാണ്​

text_fields
bookmark_border
സർ-മാഡം വിളി ഒഴിവാക്കണമെന്ന ​പ്രമേയം പാലക്കാട്​ നഗരസഭ തള്ളി; കാര്യമിതാണ്​
cancel

പാലക്കാട്​: ബ്രിട്ടീഷ്​ കൊളോണിയൽ ഭരണത്തി​െൻറ ശേഷിപ്പുകളായ 'സർ', 'മാഡം' തുടങ്ങിയ അഭിസംബോധനകൾ നഗരസഭ ഒാഫീസിൽ ഉപയോഗിക്കുന്നത്​ അവസാനിപ്പിക്കണമെന്ന ആവശ്യം ബി.ജെ.പി ഭരിക്കുന്ന പാലക്കാട്​ നഗരസഭ തള്ളി. നഗരസഭ ഒാഫീസിലെ ഉദ്യോഗസ്​ഥരെയും ജനപ്രതിനിധികളെയും പൊതുജനങ്ങൾ 'സർ', 'മാഡം' എന്നിങ്ങനെ അഭിസം​ബോധനം ചെ​യ്യുന്നത്​ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ്​ കൗൺസിലർ കെ. മൻസൂർ ആണ്​ ചൊവ്വാഴ്​ച കൗൺസിൽ യോഗത്തിൽ പ്രമേയം കൊണ്ടുവന്നത്​. ബി.ജെ.പി പാർലിമെൻററി പാർട്ടി നേതാവ് കെ.വി. വിശ്വനാഥൻ എതിർത്തു. ഇതോടെ ചെയർപേഴ്​സൺ പ്രിയ അജയൻ പ്രമേയം തള്ളി.

കൊളോണിയൽ ഭരണത്തി​െൻറ ശേഷിപ്പുകളായ സർ-മാഡം വിളികൾ ആദ്യമായി ഒഴിവാക്കി പാലക്കാട്​ ജില്ലയിലെ മാത്തൂർ ഗ്രാമപഞ്ചായത്ത് ​ശ്രദ്ധേയമായിരുന്നു. 'അപേക്ഷിക്കുന്നു' എന്നതിന്​ പകരം 'ആവശ്യപ്പെടുന്നു'വെന്ന് ഫോമുകളിലും ​മറ്റും ഉപയോഗിക്കണമെന്നും മാത്തൂർ പഞ്ചായത്ത്​ ജനങ്ങളോട്​ ആവശ്യപ്പെട്ടിരുന്നു.

ഇൗ മാതൃക പിന്തുടർന്ന്​ സംസ്ഥാനത്തെ 32 ഗ്രാമപഞ്ചായത്തുകളും ഏഴ്​ നഗരസഭകളും 'സർ', 'മാഡം' വിളി ഒഴിവാക്കുന്നതായി പ്രഖ്യാപിച്ചിരുന്നു. ഇതിനിടെയാണ്​ പാലക്കാട്​ നഗരസഭ പ്രമേയം തന്നെ തള്ളിയത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:colonial hangover
News Summary - Palakkad Municipality rejected the resolution to avoid calling 'Sir-Madam'
Next Story