Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightഉറവിട മാലിന്യ സംസ്കരണം...

ഉറവിട മാലിന്യ സംസ്കരണം ഉറപ്പുവരുത്താൻ പാലക്കാട് നഗരസഭ

text_fields
bookmark_border
Waste Management
cancel

പാ​ല​ക്കാ​ട്: വീ​ടു​ക​ളി​ലും സ്ഥാ​പ​ന​ങ്ങ​ളി​ലും ഉ​റ​വി​ട മാ​ലി​ന്യ​സം​സ്ക​ര​ണം ഉ​റ​പ്പു​വ​രു​ത്താ​ൻ പാ​ല​ക്കാ​ട് ന​ഗ​ര​സ​ഭ. ബ്ര​ഹ്മ​പു​ര​ത്ത് മാ​ലി​ന്യ സം​സ്ക​ര​ണ​​കേ​ന്ദ്ര​ത്തി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സം​സ്ഥാ​ന സ​ർ​ക്കാ​റിന്റെ നി​ർ​ദേ​ശ​മ​നു​സ​രി​ച്ച് വാ​ർ റൂം ​ത​യാ​റാ​ക്കാ​ൻ ചൊ​വ്വാ​ഴ്ച ചേ​ർ​ന്ന കൗ​ൺ​സി​ൽ യോ​ഗം തീ​രു​മാ​നി​ച്ചു. വി​ശ​ദ പ​ദ്ധ​തി ത​യാ​റാ​ക്കാ​ൻ കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളും ആ​രോ​ഗ്യ വി​ഭാ​ഗ​വും സം​യു​ക്ത യോ​ഗംവി​ളി​ക്കും.

സാ​മ്പ​ത്തി​ക വ​ർ​ഷം അ​വ​സാ​നി​ക്കു​ന്ന മു​റ​ക്ക് അ​വ​ശേ​ഷി​ക്കു​ന്ന പ​ദ്ധ​തി​ക​ളി​ൽ ദ്രു​ത​ഗ​തി​യി​ൽ ക​രാ​ർ ഒ​പ്പി​ട​ണ​മെ​ന്ന് കൗ​ൺ​സി​ല​ർ​മാ​ർ ആ​വ​ശ്യ​പ്പെ​ട്ടു. പ​ല വാ​ർ​ഡു​ക​ളി​ലും ഇ​ദ്യോ​ഗ​സ്ഥ​രു​ടെ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​യ സാ​ങ്കേ​തി​ക പി​ഴ​വു​ക​ൾ മൂ​ലം സൈ​റ്റ്‌ ഹാ​ഡോ​വ​റി​ങ് ന​ട​ന്നി​ട്ടി​ല്ല. റോ​ഡു​ക​ളു​ടെ അ​റ്റ​കു​റ്റ​പ്പ​ണി വേ​ഗ​ത്തി​ലാ​ക്ക​ണ​മെ​ന്നും കൗ​ൺ​സി​ലി​ൽ ആ​വ​ശ്യ​മു​യ​ർ​ന്നു.

അ​മൃ​ത്‌ പ​ദ്ധ​തി ഒ​രു വ​ർ​ഷം കൂ​ടി നീ​ട്ടി​ക്കി​ട്ടു​മെ​ന്നാ​ണ്‌ പ്ര​തീ​ക്ഷ​യെ​ന്ന് വൈ​സ് ചെ​യ​ർ​മാ​ൻ അ​ഡ്വ. ഇ. ​കൃ​ഷ്ണ​ദാ​സ് അ​റി​യി​ച്ചു. അ​ങ്ങ​നെ​യെ​ങ്കി​ൽ വി​ഭാ​വ​നം ചെ​യ്ത പ​ദ്ധ​തി​ക​ൾ പൂ​ർ​ണ​മാ​യി ന​ട​പ്പാ​ക്കാ​നാ​വും. അ​മൃ​ത്‌ പ​ദ്ധ​തി​ൽ ഉ​ൾ​പ്പെ​ട്ട റോ​ഡു​ക​ൾ സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ർ​ത്തി​യാ​ക്കു​മെ​ന്നും വൈ​സ് ചെ​യ​ർ​മാ​ൻപ​റ​ഞ്ഞു.

ഇ​തി​നി​ടെ ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ൽ സ​ർ​ക്കാ​ർ ന​ട​പ്പി​ൽ​വ​രു​ത്തി​യ ‘സ​ക​ർ​മ’ സം​വി​ധാ​നം ആ​ശ​ക്കു​ഴ​പ്പ​മു​ണ്ടാ​ക്കു​ന്ന​താ​യി കൗ​ൺ​സി​ല​ർ​മാ​രി​ൽ ചി​ല​ർ ചൂ​ണ്ടി​ക്കാ​ട്ടി. കൗ​ൺ​സി​ലി​ൽ ന​ട​ക്കു​ന്ന ച​ർ​ച്ച​ക​ൾ രേ​ഖ​പ്പെ​ടു​ത്താ​നു​ള്ള അ​വ​സ​രം പോ​ലും ഇ​തോ​ടെ ഇ​ല്ലാ​താ​യെ​ന്നും ഇ​വ​ർ പ​റ​ഞ്ഞു.സ​ക​ർ​മ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ആ​ശ​യ​ക്കു​ഴ​പ്പം ദൂ​രീ​ക​രി​ക്കാ​ൻ അ​ടു​ത്ത​യാ​ഴ്ച ശി​ൽ​പ​ശാ​ല സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് ചെ​യ​ർ​പേ​ഴ്സ​ൻ പ്രി​യ കെ. ​അ​ജ​യ​ൻപ​റ​ഞ്ഞു.ന​ഗ​ര​സ​ഭ​യി​ലെ ശ്മ​ശാ​ന​ങ്ങ​ൾ ഉ​പ​യോ​ഗ​പ്ര​ദ​മ​ല്ലാ​താ​യ സാ​ഹ​ച​ര്യ​ത്തി​ൽ വി​ശ​ദാം​ശ​ങ്ങ​ളും ന​ട​പ​ടി​ക​ളും അ​ടു​ത്ത കൗ​ൺ​സി​ൽ യോ​ഗ​ത്തി​ൽ അ​റി​യി​ക്കാ​ൻ എ​ൻ​ജി​നീ​യ​റി​ങ് വി​ഭാ​ഗ​ത്തെ ചു​മ​ത​ല​പ്പെ​ടു​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Palakkad Municipal Corporationsource waste management
News Summary - Palakkad Municipal Corporation to ensure source waste management
Next Story